നല്ല മരണത്തിനുള്ള വെള്ളിയാഴ്ച ജപം
Mount Carmel Church Mariapuram

നല്ല മരണത്തിനുള്ള വെള്ളിയാഴ്ച ജപം

ദൈവമേ! ഞങ്ങള്‍ നിന്‍റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുവാന്‍ ഞങ്ങളുടെ അധരങ്ങളെ തുറക്കണമേ. ഈ നമസ്കാരം ഞങ്ങള്‍ ഭക്തിയോടുകൂടെ ജപിച്ച് ഈ അപേക്ഷകളെ, അങ്ങു കൃപയായി കൈക്കൊള്ളുന്നതിനു ഞങ്ങളുടെ മനസ്സില്‍ വെളിവിനെ ചിന്തിയരുളണമേ. നിന്‍റെ സ്നേഹം ഞങ്ങളുടെ ഹൃദയത്തില്‍ കത്തിച്ചെരിയിക്കണമേ.
ആമ്മേന്‍

ദൈവമേ, നിന്‍റെ സഹായത്താല്‍ ഞങ്ങളെ തൃക്കണ്‍പാര്‍ക്കണമേ. കര്‍ത്താവേ, എന്‍റെ സഹായത്തിനു വേഗം വരണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

 (തുടര്‍ന്ന്, ഈശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചുള്ള പ്രാര്‍ഥന ഭക്തിയോടുകൂടെ ചൊല്ലുക. ശേഷം, ചെയ്ത പാപങ്ങളില്‍ മനസ്താപപ്പെട്ടുകൊണ്ട് മുഴുവന്‍ മനസ്താപപ്രകരണം ചൊല്ലുക)

View Count: 1402.
HomeContact UsSite MapLoginAdmin |
Login