വി. ബനദിക്തോസിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
Mount Carmel Church Mariapuram

വി.ബനദിക്തോസിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന

രപ്രസാദങ്ങളുടെ മാദ്ധ്യസ്ഥനും സന്ന്യാസികളുടെ മാതൃകയും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും അശരണരുടെ സങ്കേതവുമായ വി.ബനദിക്തോസേ, അങ്ങ് ഞങ്ങള്‍ക്ക് (എനിക്കു) വേണ്ടി ത്രിയേക ദൈവത്തോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ.

തപോനിഷ്ടയിലൂടെയും ജീവിത വിശുദ്ധിയിലൂടെയും പൈശാചികശക്തികളെയും അതുവഴിയുണ്ടാകുന്ന ബന്ധനങ്ങളെയും അതിജീവിക്കാന്‍ നേടിയെടുത്ത ഈ ശക്തിവിശേഷം അങ്ങ് ഞങ്ങള്‍ക്ക് (എനിക്കു) വേണ്ടിയും ഉപയോഗിക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (നിയോഗം പറയുന്നു) ഈശോയില്‍ നിന്നു സാധിച്ചു തരുവാന്‍ ഇടയാക്കണമേ. അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കണമേ. ആമ്മേന്‍.

(ഒന്‍പത് ദിവസം ഒന്‍പതുപ്രാവശ്യം മുടങ്ങാതെ ചൊല്ലുക.)
View Count: 1052.
HomeContact UsSite MapLoginAdmin |
Login