റൊട്ടിക്കാരന്‍
Mount Carmel Church Mariapuram

റൊട്ടിക്കാരന്‍

അധികാരമോ സ്ഥാനമാനങ്ങളോ ഇല്ലാതെ മരിയാപുരം ഇടവകയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകജനങ്ങളില്‍ എന്തുകൊണ്ടും അഗ്രഗണ്യനാണ് 'റൊട്ടിക്കാരന്‍' എന്നു പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ. ജ്ഞാനപ്രകാശം. മുളകുമൂട്, ശംഖുംമുഖം, നെയ്യാറ്റിന്‍കര മുതലായ സ്ഥലങ്ങളിലെ കോണ്‍വെന്‍റുകളില്‍ നിന്നും റൊട്ടിവാങ്ങി മിഷനറി വൈദീകര്‍ക്കും മരിയാപുരം കോണ്‍വെന്‍റിലെ കന്യാസ്ത്രീകള്‍ക്കും എത്തിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ 'റൊട്ടിക്കാരന്‍'എന്നു വിളിച്ചിരുന്നത്.

വാത്തിക്കുഴിയിലുള്ള ചാനല്‍ക്രോസിനടുത്ത് തെക്കുഭാഗത്തായി താമസിച്ചിരുന്ന നല്ല വിശ്വാസിയും ഭക്തനും അവിവാഹിതനുമായിരുന്ന അദ്ദേഹം വീടുകള്‍ സന്ദര്‍ശിക്കുന്നതിനും കുടുംബപ്രാര്‍ത്ഥനകള്‍ നടത്തുന്നതിനും പള്ളിയുമായി ബന്ധപ്പെട്ട മറ്റു നന്മ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നു. തമിഴ്ചുവയുള്ള മലയാളമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഈ ഇടവകകളില്‍ വികാരിമാരായി വന്നിട്ടുള്ള പലര്‍ക്കും ഭവനസന്ദര്‍ശനം നടത്തുന്നതിനും അതുപോലുള്ള മറ്റു കാര്യങ്ങളില്‍ സഹായിക്കുന്നതിനും അദ്ദേഹം സദാസന്നദ്ധനായിരുന്നു. 1944-ല്‍ (കൊ.വ.1119 ഇടവം 20-ാം തീയതി) ആ മനുഷ്യസ്നേഹി ഈ ലോകത്തോടു വിടപറഞ്ഞു. ആറയൂര്‍ പള്ളിക്കുസമീപമുള്ള സെമിത്തേറിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഈ മഹത് വ്യക്തിയോട് ആറയൂര്‍- മരിയാപുരം ഇടവകജനങ്ങള്‍ എന്നെന്നും കടപ്പെട്ടവരാണ്.

View Count: 1755.
HomeContact UsSite MapLoginAdmin |
Login