വിശുദ്ധ ബനദിക്തോസിന്‍റെ (ബനഡിക്ടിന്‍റെ) നൊവേന
Mount Carmel Church Mariapuram

വിശുദ്ധ ബനദിക്തോസിന്‍റെ (ബനഡിക്ടിന്‍റെ) നൊവേന

പ്രാരംഭഗാനം

സന്യസദീപമാം ബനദിക്തോസ് പുണ്യതാതാ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ എന്നും
പ്രാര്‍ത്തിക്കാ സ്നേഹതാതാ
പുണ്യമാം ജീവിതത്താല്‍
ദിവ്യമാം പ്രാര്‍ത്തനയാല്‍
യേശുവിന്‍ നാമത്തിനായ്
പൂര്‍ണമാം സാക്ഷ്യമായ് നീ
കൈവിളക്കാല്‍ പാത തെളിച്ചിടു നീ 
കരുണാമയനെ ബനദിക്തോസേ (2)
ലോകമാമിക്കടലില്‍ നേര്‍വഴി നടന്നിടുവാന്‍
പാപമാം കൂരിരുളില്‍ ദീപമായ് തെളിഞ്ഞിടുവാന്‍
ആശ്രിതര്‍ക്കായെന്നും പ്രാര്‍ത്ഥിക്ക നീ

പരിശുദ്ധനായ ബനദിക്തോസേ (2)

പ്രാരംഭ പ്രാര്‍ത്ഥന

കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.

സമൂ: ആമ്മേന്‍.

കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയുമെന്നേക്കും.

സമൂ: ആമ്മേന്‍.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

(എല്ലാവരും ചേര്‍ന്ന്)

എന്നേക്കും അങ്ങയുടെതാകുന്നു.ആമ്മേന്‍.

കാര്‍മ്മി: സവ്വശക്തനും കാരുണ്യവാനുമായ പിതാവേ അങ്ങയുടെ പ്രിയപുത്രന്‍റെ തിരുനാമത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന ഞങ്ങള്‍ക്കു പ്രത്യേക മദ്ധ്യസ്ഥനും സഹായകനുമായി വി. ബനദിക്തോസിനെ തിരഞ്ഞെടുത്ത് നല്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഈശോയുടെ വിശ്വസ്തദാസനും സന്യാസസഭകളുടെ പിതാവും പൈചാചികശക്തികളുടെ പേടിസ്വപ്നവും ധീരതാപസനുമായ ഈ വിശുദ്ധനിലൂടെ ആദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ ദിവ്യസഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ. സകലത്തിന്‍റെയും നാഥാ എന്നേക്കും.

സമൂ: ആമ്മേന്‍.

സങ്കീര്‍ത്തനം-112

നീതിമാന്‍റെ ശരണം കര്‍ത്താവിലാകുന്നു,അവന്‍റെ ഹൃദയം ഒരിക്കലും പതറുകയില്ല.
കര്‍ത്താവിനെഭയപ്പെടുന്നവരും ദൈവപ്രമാനങ്ങളെ സ്നേഹിക്കുന്നവരും ഭാഗ്യവന്മാരാകുന്നു.
അവരുടെ മക്കള്‍ ഭൂമിയില്‍ ശക്തരായിത്തീരും, നീതിമാന്മാരുടെ മക്കള്‍ അനുഗ്രഹിതരാകും.
അവരുടെ ഭവനങ്ങള്‍ സബല്‍സമൃദ്ധമാകും, അവരുടെ നീതി എന്നും നിലനില്ക്കും
നീതിമാന്‍മാര്‍ക്ക് അന്ധകാരത്തില്‍ പ്രകാശമുദിച്ചു, അവര്‍ കാരുണ്യവും സഹതാപവുമുള്ളവരാകുന്നു.
നല്ല മനുഷ്യന്‍ കരുന്നതോണി കടം കൊടുക്കുന്നു, വിവേകത്തോടെ അവന്‍ കാര്യങ്ങള്‍ നടത്തുന്നു.
നീതിമാന്‍ ഒരിക്കലും ഭയപ്പെടുകയില്ല, അവന്‍റെ സ്മരണ എന്നും നിലനില്ക്കും
അവന്‍ അപവാദം ഭയപ്പെടുന്നില്ല, ദൈവത്തില്‍ ശരണപ്പെടുന്നതിനാല്‍ അവന്‍റെ ഹൃദയം പതറുകയില്ല.
അവന്‍ ദൃഢചിത്തനാകുന്നു, അവന്‍ ശത്രുക്കളുടെ പരാജയം കാണും.
അവന്‍ ഉദാരമായി ദാനം ചെയ്യുന്നു, അവന്‍റെ നീതി എന്നും നിലനില്ക്കും.അവന്‍ ഉന്നതി പ്രാപിക്കുകയും ചെയ്യും,
ദുഷ്ടന്‍ അതുകണ്ട് കോപത്തോടെ പല്ലിറുമും, അവന്‍ ഭഗ്നാഷനായിത്തീരുകയും ചെയ്യും.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി.
ആദിമുതല്‍ എന്നേക്കും ആമ്മേന്‍.

ശുശ്രൂ: ഹല്ലെലൂയ്യാ(3)നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

മാദ്ധ്യസ്ഥപ്രാര്‍ത്ഥന

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഉറച്ചവിശ്വാസത്തോടും നിറഞ്ഞ പ്രത്യാശയോടും നിര്‍മ്മലഹൃദയത്തോടും കൂടെ നമ്മുടെ പ്രേത്യേക മധ്യസ്ഥനായ വി.ബനദിക്തോസിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം.

(സമൂഹവും ചേര്‍ന്ന്)

വരപ്രസാദത്താലും നാമധേയത്താലും ആശീര്‍വദിക്കപ്പെട്ട വി.ബനദിക്തോസേ, അശരണരുടെ മദ്ധ്യസ്ഥനും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും സന്ന്യാസികളുടെ മാതൃകയുമായ അങ്ങ് ഞങ്ങളെ തൃക്കന്‍പാര്‍ക്കണമേ, തീഷ്ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മാലാഖമാര്‍ക്ക് സാദൃശ്യമായ അങ്ങേ ആത്മാവിനെ ദൈവപിതാവിനു സമര്‍പ്പിക്കുവാന്‍ ഭാഗ്യമുണ്ടായ അങ്ങ് സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിയുന്നു.തപോനിഷ്ഠയുടെയും ജീവിത വിശുദ്ധിയുടെയും മാതൃകയായ പിതാവേ, അപകടമരണത്തില്‍ നിന്നു അങ്ങ് ഒരു ബാലനെ അത്ഭുതകരമായി രക്ഷിച്ചതുപോലെ, ദുര്‍മാര്‍ഗ്ഗ ജീവിതത്തില്‍ നിന്നും തല്‍ഫലമായ ദുര്‍മരണത്തില്‍ നിന്നും, ഞങ്ങളെയും കാത്തുകൊള്ളണമേ, വെള്ളത്തില്‍ മുങ്ങിതാന്നുകൊണ്ടിരുന്ന പ്രിയ ശിഷ്യനായ പ്ലാസിഡിനെ രക്ഷപ്പെടുത്തികൊണ്ട് അനുസരണമെന്ന പുണ്യത്തിന്‍റെ ശക്തിവിശേഷം അങ്ങ് വെളിപ്പെടുത്തിയല്ലോ. ദാരിദ്ര്യവും രോഗവും കഷ്ടതകളും നിറഞ്ഞ കണ്ണുനീരിന്‍റെ താഴ്വരയില്‍ അലയുന്ന ഞങ്ങള്‍ നിരാശയിലാണ്ടുപോകാതെ ദൈവപ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ടു, അങ്ങയുടെ സഹായത്താല്‍ പ്രത്യാശയുടെ തുറമുഖമായ ക്രിസ്തുവിലേക്ക് തിരിയുവാന്‍ ഞങ്ങളെ സഹായിക്കണമേ, അസൂയാലുക്കളായ സഹവാസികള്‍ വീഞ്ഞില്‍ കലര്‍ത്തിയ വിഷം ദിവ്യ ജ്ഞാത്താല്‍ തിരിച്ചറിഞ്ഞ അങ്ങ് ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും മാരകമായ എല്ലാ വിപത്തുകളില്‍ നിന്നും, കാത്തുരക്ഷിക്കണമേ. ക്രിസ്തുനാഥന്‍റെ മാതൃകയനുസരിച്ച് പാവങ്ങള്‍ക്കാശ്രയവും രോഗികള്‍ക്കാശ്വാസവും നല്കിയ പിതാവേ, വിവിധങ്ങളായ നിരവധി വേദനകളാലും രോഗങ്ങളാലും വലയുന്ന ഞങ്ങള്‍ക്കു ആശ്രയമായിരിക്കണമേ, ആന്തരിക വിചാരങ്ങളെപ്പോലും മനസ്സിലാക്കിയിരുന്ന പുണ്യപിതാവേ അനീതിക്കും അക്രമത്തിനും ഹേതുവായ വികാര വിചാരങ്ങള്‍ ഞങ്ങളില്‍നിന്നകറ്റി സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ പിഞ്ചെല്ലുവാന്‍ അങ്ങ് ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശിയായിരിക്കണമേ, ഇപ്രകാരം അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടു ഇവിടെ സമ്മേളിച്ചിരിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ അനുഗ്രഹിക്കണമേ. സത്പ്രവര്‍ത്തികള്‍ നിറഞ്ഞ ഒരു ജീവിതം നയിച്ചുകൊണ്ടു അങ്ങയോടൊപ്പം നിത്യാനന്ദം അനുഭവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കാര്‍മ്മി: വ്യക്തിപരമായ ആവശങ്ങള്‍ക്ക് ഒരു നിമിഷം നമുക്ക് പ്രാര്‍ത്ഥിക്കാം.
രോഗികള്‍ക്കാശ്വാസവും ദു:ഖിതരുടെ പ്രതീക്ഷയുമായ പാവങ്ങളുടെ പ്രത്യാശയുമായ വി.ബനദിക്തോസേ, അങ്ങയുടെ ശക്തിയേറിയ മാദ്ധ്യസ്ഥത്തില്‍ ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.അങ്ങയില്‍ ആശ്രയം തേടിവന്നിരിക്കുന്ന ഞങ്ങളുടെമേല്‍ ത്രിയേകദൈവത്തിന്‍റെ കൃപാകടാക്ഷവും ചൊരിയണമേ.അങ്ങയുടെ മാദ്ധ്യസ്ഥം എപ്പോഴും വിശിഷ്യാ ഞങ്ങളുടെ മരണസമയത്തും ഞങ്ങള്‍ക്കു സഹായവും തുണയുമായിരിക്കണമേ. എന്നേക്കും.

സമൂ: ആമ്മേന്‍.

ദൈവവചന വായന-പ്രസംഗം

ഗാനം

വിശുദ്ധനായ ബനദിക്തോസേ
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ(2)
പാപികള്‍,ഞങ്ങളെ നേര്‍വഴികാട്ടുവാന്‍
നൂര്‍സിയായില്‍ ജനിച്ചവനെ.
പാവങ്ങള്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിചിടുവാന്‍
തിരുസന്നിധിയിലിരിപ്പവനെ.
രോഗികളാകുലമാനസര്‍ക്കായ്
അത്ഭുതമനവതി ചെയ്തവനെ
സ്നേഹസന്ദേശങ്ങള്‍ പാരാകേ പടരാന്‍
അനുദിനമധ്വാനിച്ചവനെ
കര്‍ത്താവിന്‍ തിരു സന്ദേശങ്ങള്‍
ജീവിതമാകെ പകര്‍ത്തിയോനെ,
തന്നുടെ ജീവിത മാതൃകയാലേ,
സന്യാസത്തെയുണര്‍ത്തിയോനെ.
അനുസരണം,സ്നേഹം,ത്യാഗം, എന്നീ
മൂന്നു ഗുണങ്ങളുമുള്‍ക്കൊള്ളിച്ച്
സന്യാസജീവിതാനുഷ്ഠിതര്‍ക്കയ്യൊരു
നിയമാവലി വിരചിച്ചവനെ.
പിതൃസന്നിധിയിലിരിക്കുന്ന താതാ
ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ
കര്‍ത്താവിന്‍ തിരുസന്നിധി ചേരാന്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

കാറോസൂസ

കാര്‍മ്മി: നമുക്ക് പ്രാര്‍ത്ഥിക്കാം സകല നന്‍മകളുടെയും സൌഭാഗ്യങ്ങളുടെയും ഉറവിടമായ കര്‍ത്താവേ ഞങ്ങളുടെ ആത്മീയപിതാവും അത്ഭുതപ്രേവര്‍ത്തകനുമായ വി.ബനദിക്തോസിന്‍റെ മാദ്ധ്യസ്ഥം വഴി ആദ്ധ്യാത്മിക നന്മകള്‍ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: അനുകൂല പ്രതികൂല സാഹചര്യങ്ങളില്‍ അടിപതറാത്തെ കര്‍ത്താവിലാശ്രയിച്ച പുണ്യപിതാവിന്‍റെ മാദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: തിരുസഭയുടെ അധിപനായ മാര്‍....പാപ്പയെയും അദ്ദേഹത്തിന്‍റെ സഹകാരികളെയും മെത്രാപ്പൊലിതമാരേയും മെത്രാന്‍മാരേയും പ്രത്യേകിച്ചു ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ.....മെത്രാനെയും വൈദികരെയും സമര്‍പ്പിതരെയും സഭയെ ധീരമായി നയിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ അങ്ങയുടെ കൃപാവരം നല്കി അനുഗ്രഹിക്കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ സമാധാനത്തിലും സഹകരണത്തിലും കഴിയുവാനും ഐശ്വര്യവും സമൃദ്ധിയും കളിയാടുവാനും ഭരണാധികാരികള്‍ ദൈവമഹത്വത്തിനും മനുഷ്യസേവനത്തിനും വേണ്ടി തങ്ങളുടെ ആരോഗ്യംവും കഴിവും വിനയോഗിക്കുവാനും വേണ്ട കൃപാവരം പ്രദാനം ചെയ്യണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: ഭാരതം മുഴുവനും വി.ബനദിക്തോസിന്‍റെ മാധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവുമായ നിരവധി അനുഗ്രഹങ്ങള്‍ പ്രാപിച്ചു നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിക്കുവാനുള്ള കൃപാവരം നല്‍കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: അനുകൂലമായ കാലാവസ്ഥയും സമൃദ്ധമായ വിളവുകളും സുഭിക്ഷമായ വത്സരവും നല്കി ലോകം മുഴുവനും ഐശ്വര്യം നല്കി അനുഗ്രഹിക്കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: ആരോഗ്യവാന്‍മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെകൊണ്ടു ആവശ്യം എന്നു അരുള്‍ ചെയ്തുകൊണ്ട് വിവിധരോഗങ്ങളാല്‍ പീഡിതരായിരുന്നവരെ സൌഖ്യമാകിയ കാര്‍ത്താവേ വി. ബനദിക്തോസിന്‍റെ സുകൃതങ്ങളില്‍ ശരണപ്പെട്ടുകൊണ്ട് എല്ലാ രോഗികളെയും സൌഖ്യമാക്കണമേ

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: ദാരിദ്ര്യവും രോഗവും വേദനകളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനും പുണ്യാഭിവൃദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള ഉപാധികളാക്കി മാറ്റുവാനുള്ള അനുഗ്രഹം നല്‍കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ ബന്ധുക്കള്‍ മിത്രങ്ങള്‍ അയല്‍വാസികള്‍ ഉപകാരികള്‍ എന്നിവരെയും ഞങ്ങളുടെ നന്മയെ കാംഷിക്കുന്ന ഏവരെയും പ്രത്യാശയോടെ അങ്ങയെ സമീപിക്കുന്ന ഏവരെയും സമൃദ്ധമായി അനുഗ്രഹികണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: കര്‍ത്താവില്‍ നിദ്ര പ്രാപിച്ച എല്ലാ ആത്മാക്കളെയും സ്വര്‍ഗ്ഗീയാനന്തം നല്കി അനുഗ്രഹിക്കണമേ.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: എല്ലാ രോഗികളെയും കാരുണ്യവാനായ കര്‍ത്താവിന് സമര്‍പ്പിച്ചു നമുക്ക് ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിക്കാം.(.......)
ദയാനിധിയായ കര്‍ത്താവേ ശാരീരികവും മാനസികവുമായ വേദന അനുഭവിക്കുന്ന നിന്‍റെ ദാസരില്‍ കനിയണമേ, അങ്ങേ വിശ്വസ്ത ദാസനായ വി.ബനദിക്തോസിന്‍റെ മാദ്ധ്യസ്ഥത്തില്‍ ആശ്രയിച്ച് കൊണ്ട് അങ്ങേ സഹായം തേടിവന്നിരിക്കുന്ന ഈ മക്കളെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ. രോഗികളായ സഹോദരങ്ങള്‍ക്കുവേണ്ടി വിശ്വാസപ്പൂര്‍വ്വം ഞങ്ങളാര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുകയും അവിടുത്തെ തിരുഹിതമനുസരിച്ച് ആത്മീയവും മാനസികവുമായ ശാരീരികവുമായ രോഗശാന്തി പ്രദാനം ചെയ്യുകയും ചെയ്യണമേ, ഞങ്ങളുടെ പ്രാര്‍ത്ഥന യാചിച്ചിരിക്കുന്നവരും പ്രതീക്ഷിച്ചിരിക്കുന്നവരും പ്രാര്‍ത്ഥികുവാന്‍ ആരുമില്ലാത്തവരുമായ എല്ലാവര്‍ക്കും സൌഖ്യം നല്കി അനുഗ്രഹിക്കണമേ. ഞങ്ങളുടെ ഈ യാചനകളും പ്രാര്‍ത്ഥനകളും ഏറ്റം സ്നേഹത്തോടും വിശ്വാസത്തോടും കൂടി അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.സകല്‍ത്തിന്‍റെയും നാഥാ എന്നേക്കും

സമൂ: ആമ്മേന്‍.

കാര്‍മ്മി: വി.ബനദിക്തോസിന്‍റെ മാദ്ധ്യസ്ഥം വഴി ലഭിച്ചിട്ടുള്ള എല്ലാ നന്‍മകള്‍ക്കും ദൈവത്തിന് സ്തുതികളും സ്തോത്രങ്ങളും സമര്‍പ്പിക്കാം

സമാപനാശീര്‍വാദം

കാര്‍മ്മി: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നരുള്‍ച്ചെയ്ത ഈശോയേ അങ്ങേ കാരുണ്യത്തില്‍ അഭയം തേടുന്നവരും ശാരീരികവും മാനസികവുമായി വേദന അനുഭവിക്കുന്നവരുമായ ഈ എളിയ ദാസറില്‍ കനിയണമേ. അങ്ങേ വത്സല ദാസനായ വി.ബനദിക്തോസിന്‍റെ മാദ്ധ്യസ്ഥസഹായം അപേക്ഷിച്ചുകൊണ്ടു ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ വിഷമതകളില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ കൃപയരുളണമേ. ഞങ്ങളെല്ലാവരും അങ്ങയിലുള്ള വിശ്വാസത്തില്‍ ശരണപ്പെട്ടു അങ്ങയുടെ കാരുണ്യത്തിനും സ്നേഹത്തിനും അര്‍ഹരായിത്തീരുവാന്‍ ഇടയാകട്ടെ. നമ്മുടെ കര്‍ത്താവിശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ ആവാസവും നാമെല്ലാവരോടും കൂടെയുണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേന്‍.

(ഹന്നാന്‍ വെള്ളം തളിക്കുന്നു.)

View Count: 1711.
HomeContact UsSite MapLoginAdmin |
Login