വയസ്സുചെന്നവരുടെ പ്രാര്‍ത്ഥന
Mount Carmel Church Mariapuram

വയസ്സുചെന്നവരുടെ പ്രാര്‍ത്ഥന 

ര്‍ത്താവേ എന്‍റെ കാലമെല്ലാം കടന്നുപോയി അത് ഏതുവിധമായിപ്പോയി എന്നറിയുന്നില്ല ഈ അല്‍പകാലത്തില്‍ എത്രയോ പ്രാവശ്യം എന്‍റെ വാക്കുകള്‍ കൊണ്ടും ആകാത്ത ആഗ്രഹങ്ങള്‍ കൊണ്ടും അങ്ങേക്ക് ദ്രോഹംചെയ്തു. ഇപ്പോള്‍ മരണം അടുത്തുവരുന്ന ഭയങ്കരമായ വിധിയില്‍ എന്തു വരുവാന്‍ പോകുന്നുവെന്ന് ഓര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ ചെയ്ത പാപങ്ങളാല്‍ എന്‍റെ ബുദ്ധിയും മനസ്സും കലങ്ങിയിരിക്കുന്നു. എന്‍റെ അവസാനകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ധ്യാനിക്കാന്‍കൂടെ അറിയാന്‍ വയ്യ. അതുകൊണ്ടു അങ്ങുന്നു എന്നെ അനുഗ്രഹിക്കേണമേ. ഞാന്‍ മരിക്കുന്നതിന് മുമ്പ് എന്‍റെ പാപങ്ങളെ വിചാരിച്ചു കരഞ്ഞു പ്രലപ്പിപ്പാനും,അതിനു തക്ക തപസ്സുചെയ്തു അങ്ങേ നീതിക്കു ഉത്തരിപ്പാനും നല്ല കുമ്പസാരം കഴിച്ചു അന്ത്യകൂദാശകള്‍ കൈക്കൊണ്ടു നല്ലമരണം പ്രാപിക്കാനും കൃപ ചെയ്യണമെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു.  ആമേന്‍.

View Count: 1261.
HomeContact UsSite MapLoginAdmin |
Login