അനുഗ്രഹ ജപമാല
നിത്യപിതാവേ എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങളുടെ പൊറുതിക്കായിട്ടും അജ്ഞാനികള്‍ മനസ്സ് തിരിഞ്ഞു നിത്യസഭയില്‍ ചേരുന്നതിനായിട്ടും, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാശ്വാസം കൊടുക്കുന്നതിനായിട്ടും, ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുറിവുകളെ അങ്ങേക്ക് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു
എന്‍റെ ഈശോയേ അങ്ങേ തിരുമുറിവുകളുടെ യോഗ്യതകളെക്കുറിച്ച് എന്‍റെ പാപങ്ങള്‍ പൊറുക്കണമേ, അനുഗ്രഹിക്കണമേ (10 പ്രാവശ്യം)
നിത്യപിതാവേ ഞങ്ങളുടെ ആത്മീയമുറിവുകള്‍ സുഖമാക്കുവാനായി ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുറിവുകളെ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലി കൊന്ത പൂര്‍ത്തിയാക്കുക)
View Count: 3054.
|