ആത്മഹത്യാ പ്രവണത നീങ്ങാനുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

ആത്മഹത്യാ പ്രവണത നീങ്ങാനുള്ള പ്രാര്‍ത്ഥന  

ജീവന്‍റെമേല്‍ അധികാരമുള്ള ദൈവമേ, അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് സ്വഭാവികമരണംവഴി ശരീരം ഉപേക്ഷിച്ചു അങ്ങില്‍ വിലയം പ്രാപിക്കേണ്ടവനാണല്ലോ ഞാന്‍. എന്നാല്‍ ഇതാ കര്‍ത്താവേ, നിരാശ, അപകര്‍ഷതബോധം, കടബാധ്യത, സ്നേഹം കിട്ടാത്ത അവസ്ഥ, അപവാദം, ഈ കാരണങ്ങളാല്‍ സ്വയം മാറക്കുവാന്‍ എനിക്കു പ്രേരണയുണ്ടാകുന്നു. ദൈവമേ പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലും നോമ്പരങ്ങളിലും അങ്ങ് എനിക്കു താങ്ങും തുണയും ആയിരിക്കണമേ. ലോകത്തിന്‍റെ പ്രകാശമായ, വഴിയും സത്യവും ജീവനും ആയ, അങ്ങ് എന്‍റെ ജീവിതത്തില്‍ മാര്‍ഗ്ഗദീപവും രക്ഷകനുമായി വരണമേ. നിഷേധാത്മകമായ വികാരങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചു ചിന്തകളേയും ഭാവനകളെയും തിരൂരക്തത്താല്‍ കഴുകി നിര്‍മ്മലമായ ഹൃദയവും മനസ്സും തന്ന് അനുഗ്രഹിക്കണമേ.ആമേന്‍.

"നീ എനിക്കു വിലപ്പെട്ടവനാണ്, ഞാന്‍ നിന്നെ ഒരു തരത്തിലും അവഗണിക്കുകയില്ല"

View Count: 1226.
HomeContact UsSite MapLoginAdmin |
Login