ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

എനിക്കായി കരുതുന്ന ദൈവമേ, അങ്ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. ഇന്ന് അങ്ങയുടെ മുന്നില്‍ എന്നെയും എനിക്കുള്ളവയെയും സമര്‍പ്പണം ചെയ്യുന്നു. ദൈവമേ, അങ്ങ് ആഗ്രഹിക്കാത്ത ഒന്നും എന്‍റെ ഈ ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ. ഇന്ന് ഒരു വ്യക്തിയോടെങ്കിലും അങ്ങാണ് യഥാര്‍ത്ഥ ദൈവമെന്നു പറയുവാനും, അങ്ങയുടെ സ്നേഹം ശാശ്വതമാണെന്ന് മനസിലാക്കി കൊടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ കൃപയുടെ തിരുസന്നിധിയില്‍ നിരന്തരം ആയിരിക്കുന്ന പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും നല്‍കിയ വലിയ മാതൃകയില്‍ ഞാന്‍ ജീവിതം അങ്ങേക്കായി ജീവിക്കട്ടെ. ഇതാ, എന്നെയും എന്‍റെ ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ സഹ പ്രവര്‍ത്തകര്‍, എല്ലാവരെയും അങ്ങയുടെ അനുഗ്രഹത്തിനും തിരുവിഷ്ടത്തിനുമായി സമര്‍പ്പിക്കുന്നു. എന്‍റെ പാദങ്ങളെ നയിക്കുകയും എന്‍റെ ഹൃദയ വിചാരങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യണമേ. ഇന്ന് ഞാന്‍ ജീവിക്കുന്ന ഓരോര നിമിഷത്തിലും അങ്ങയെ ഓര്‍ക്കുവാനും അങ്ങേക്കായി ജീവിക്കുവാനും ആഗ്രഹിക്കുന്നു. ഈ പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും സര്‍വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹം നല്‍കട്ടെ. ആമേന്‍.

View Count: 5011.
HomeContact UsSite MapLoginAdmin |
Login