ഇന്നു മരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ജപം
Mount Carmel Church Mariapuram

ഇന്നു മരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ജപം

ആത്മാവുകളുടെ സ്നേഹമായിരിക്കുന്ന എത്രയും ദയയുള്ള ഈശോയേ, നിന്റെ തിരുഹൃദയം പൂങ്കാവനത്തിലും കുരിശുമരണത്തിന്മേലും അനുഭവിച്ച മരണാവസ്ഥയേയും നിന്റെ പരിശുദ്ധ മാതാവ് അനുഭവിച്ച വ്യാകുലങ്ങളേയും കുറിച്ച് ലോകമൊക്കെയിലുമുള്ള സകല പാപികളേയും, മരണവേദനയിലിരിക്കുന്നവരേയും, ഇന്നു മരിക്കുന്നവരേയും നിന്റെ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കണമേ. മരണവേദനയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെ മേല്‍ കൃപ ചെയ്യണമേ.
ആമ്മേന്‍

(ഇന്നു മരിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു മരണവേദനയിലിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തെക്കുറിച്ചു ചൊല്ലേണ്ട ദോഷപൊറുതിയുള്ള ജപം)

View Count: 2176.
HomeContact UsSite MapLoginAdmin |
Login