എന്‍ മനോഫലകങ്ങളില്‍ നിൻ്റെ കല്പനയോടെയീ
എന്‍ മനോഫലകങ്ങളില്‍
നിൻ്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ് വളരേണമേ യഹോവേ
മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനേ (2)
മനസ്സിലേ മരുവിലും
സമാഗമന കൂടാരവുമായി
നിൽപ്പൂ നിന്‍ മുന്‍പില്‍ ഞാന്‍
എൻ്റെ പാപമകറ്റണമേ
എൻ്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍ (2)
മുകളില്‍ നീ മുകിലു പോല്‍
പരന്നൊഴുകണേ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എൻ്റെ ദാഹം തീര്‍ക്കണമേ
View Count: 1525.
|