എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Ezhunnallunnu Rajavezhunnallunnu
Mount Carmel Church Mariapuram

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു


എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം

കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകീ
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകീ

വഴികളേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിഞ്ഞീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍

View Count: 743.
HomeContact UsSite MapLoginAdmin |
Login