കടബാദ്ധ്യതകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

കടബാദ്ധ്യതകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന 

ബാ-പിതാവേ, അങ്ങയുടെ മകനായ/ മകളായ എന്‍റെ കടബാദ്ധ്യതകള്‍ സര്‍വ്വസബത്തിന്‍റെയും ഉടമയായ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ദൈവഹിതപ്രകാരമല്ലാതെ പണം സമ്പാദിച്ചതിനും, അങ്ങേക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ പണം ഉപയോഗിച്ചതിനും, വരുമാനത്തിന്‍റെ ദശാംശം സുവിശേഷ വേലക്കായി നല്‍കാതിരുന്നതിനും ഞാന്‍ മാപ്പപേക്ഷിക്കുന്നു.

എന്‍റെ സാബത്തീക ഞെരുക്കസമയത്ത് വായ്പ തന്ന് സഹായിക്കുവാന്‍ അങ്ങയുടെ സ്നേഹവുമായി എന്‍റെ അടുത്തു വന്നവരെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. അവരെ സകല അനുഗ്രഹങ്ങളാലും നിറക്കണമേ. നിന്‍റെ ജീവിതം കര്‍ത്താവിന് ഭരമേല്‍പ്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക അവിടുന്ന് നോക്കികൊള്ളും എന്ന വാഗ്ദാനം പ്രാപിക്കാം എന്ന വിശ്വാസത്തോടെ എന്‍റെ സാമ്പത്തീക പ്രതിസന്ധിയെ ദൈവത്തിരുസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ദൈവമേ സ്തോത്രം...ദൈവമേ നന്ദി....

"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സബന്നതയില്‍നിന്നു യേശുക്രിസ്തു വഴി ഞങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം നല്കും" എന്നു ഞാന്‍ ഏറ്റു പറയുന്നു (10 പ്രാവശ്യം ചൊല്ലുക).

"തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സബത്ത് വര്‍ഷിക്കുന്നു" (10 പ്രാവശ്യം ചൊല്ലുക).

"കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല" (10 പ്രാവശ്യം ചൊല്ലുക)

1 സ്വര്‍ഗ്ഗ.3 നന്മ.1ത്രിത്വ . 

View Count: 3603.
HomeContact UsSite MapLoginAdmin |
Login