കണ്ണ് ശരീരത്തിന്‍റെ വിളക്ക്
വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്‍മേലാണു വയ്ക്കുന്നത്.
കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും.
അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതാണെങ്കില്‍, വിളക്ക് അതിന്‍റെ രശ്മികള്‍കൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.
(ലുക്കാ, 11: 33-36)
View Count: 2464.
|