-  കുരിശടയാളം
          ചെറുത്
 പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.
 
 വലുത്
 വിശുദ്ധ കുരിശിന്‍റെ അടയാളത്താല്‍/ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും/   ഞങ്ങളെ രക്ഷിക്കണമേ/ ഞങ്ങളുടെ തമ്പുരാനെ/ പിതാവിന്‍റെയും   പുത്രന്‍റെയും/പരിശുദ്ധാത്മാവിന്‍റെയും/ നാമത്തില്‍. ആമ്മേന്‍.
 
-  ത്രിത്വസ്തുതി
          പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍. 
-  യേശു പഠിപ്പിച്ച പ്രാര്‍ത്ഥന (സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ)
          സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ   രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ.   അങ്ങുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട് തെറ്റു   ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും   ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്‍മയില്‍   നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍ (ലൂക്കാ 11:2-4, മത്താ. 6:9-15).. 
-  നന്‍മനിറഞ്ഞ മറിയം
           നന്‍മനിറഞ്ഞ മറിയമെ സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ, സ്ത്രീകളില്‍   അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ   അനുഗ്രഹിക്കപ്പെട്ടവനാകുന്നു (ലൂക്കാ 1:28, 1:42-43).
 
 പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും   ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ,     ആമ്മേന്‍.
 (സഭയുടെ പ്രാര്‍ത്ഥനയാണിത്)
 
-  സാധാരണ ത്രികാലജപം
           കര്‍ത്താവിന്‍റെ  മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു;
 
 പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം  ധരിച്ചു.            1 നന്‍മ.
 ഇതാ കര്‍ത്താവിന്‍റെ ദാസി!
 നിന്‍റെ വചനം  പോലെ എന്നില്‍  സംഭവിക്കട്ടെ.         1 നന്‍മ.
 വചനം മാംസമായി,
 നമ്മുടെ ഇടയില്‍ വസിച്ചു.
 (ലൂക്കാ  1:26-38, യോഹ 1:14)      1 നന്‍മ
 ഈശോമിശിഹായുടെ  വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
 സര്‍വ്വേശ്വരന്‍റെ  പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
 
 പ്രാര്‍ത്ഥിക്കാം
 സര്‍വ്വേശ്വരാ/മാലാഖയുടെ സന്ദേശത്താല്‍/അങ്ങയുടെ   പുത്രനായ/ഈശോമിശിഹായുടെ/മനുഷ്യാവതാര വാര്‍ത്ത/അറിഞ്ഞിരിക്കുന്ന   ഞങ്ങള്‍/അവിടുത്തെ പീഡാനുഭവവും/കുരിശുമരണവും മുഖേന/ഉയിര്‍പ്പിന്‍റെ മഹിമ   പ്രാപിക്കുവാന്‍/അനുഗ്രഹിക്കണമെ എന്നു/  ഞങ്ങളുടെ കര്‍ത്താവായ   ഈശോമിശിഹാവഴി/ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.                            ആമ്മേന്‍.  (3 ത്രിത്വ)         
-  വിശുദ്ധവാര ത്രികാലജപം
          (വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ്  ഞായര്‍ വരെ ചൊല്ലേണ്ടത്)
 
 മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി
 അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി;
 അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി.
 എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി (ഫിലി.  2:6-10) 1 സ്വര്‍ഗ്ഗ.
 പ്രാര്‍ത്ഥിക്കാം  സര്‍വ്വേശ്വരാ/ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ/ മര്‍ദ്ദകരുടെ കരങ്ങളില്‍   ഏല്‍പിക്കപ്പെട്ട്/ കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ   തൃക്കണ്‍ പാര്‍ക്കണമെ/ അങ്ങയോടുകൂടി/ എന്നേക്കും/ ജീവിച്ചു വാഴുന്ന/   ഞങ്ങളുടെ കര്‍ത്താവായ/ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. 
-  പെസഹാക്കാല ത്രികാലജപം
          (ഉയിര്‍പ്പു  ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ  ഞായര്‍ വരെ ചൊല്ലേണ്ടത്)
 
 സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും, അല്ലേലൂയ്യ!
 എന്തെന്നാല്‍  ഭാഗ്യവതിയായ അങ്ങയുടെ
 തിരുവുദരത്തില്‍ അവതരിച്ചയാള്‍, അല്ലേലൂയ്യ!
 അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു, അല്ലേലൂയ്യ!
 ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമെ, അല്ലേലൂയ്യ!
 കന്യകാമറിയമേ  ആമോദിച്ചാനന്ദിച്ചാലും, അല്ലേലൂയ്യ!
 എന്തെന്നാല്‍  കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു. അല്ലേലൂയ!
 പ്രാര്‍ത്ഥിക്കാം  സര്‍വ്വേശ്വരാ/അങ്ങയുടെ പുത്രനും/ ഞങ്ങളുടെ കര്‍ത്താവുമായ /   ഈശോമിശിഹായുടെ ഉത്ഥാനത്താല്‍/  ലോകത്തെ ആനന്ദിപ്പിക്കുവാന്‍/ അങ്ങ്    തിരുമനസ്സായല്ലോ/ അവിടുത്തെ മാതാവായ/ കന്യകാമറിയം മുഖേന/ ഞങ്ങള്‍   നിത്യാനന്ദം പ്രാപിക്കുവാന്‍/ അനുഗ്രഹം നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍/   അപേക്ഷിക്കുന്നു. 
-  വിശ്വാസപ്രമാണം
          സര്‍വ്വശക്തനായ പിതാവും/ ആകാശത്തിന്‍റെയും/ ഭൂമിയുടെയും സ്രഷ്ടാവുമായ/   ദൈവത്തില്‍/ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും/ നമ്മുടെ   കര്‍ത്താവുമായ/ ഈശോമിശിഹായിലും/ ഞാന്‍  വിശ്വസിക്കുന്നു./ ഈ പുത്രന്‍/   പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി/ കന്യകാമറിയത്തില്‍ നിന്നു പിറന്നു/   പന്തിയോസ് പീലാത്തോസിന്‍റെ  കാലത്ത്/ പീഡകള്‍ സഹിച്ച്/ കുരിശില്‍   തറയ്ക്കപ്പെട്ടു/ മരിച്ച് അടക്കപ്പെട്ടു/ പാതാളങ്ങളില്‍ ഇറങ്ങി/   മരിച്ചവരുടെ ഇടയില്‍ നിന്നും/ മൂന്നാം നാള്‍ ഉയര്‍ത്തു/   സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള/ പിതാവായ ദൈവത്തിന്‍റെ/   വലതുഭാഗത്ത് ഇരിക്കുന്നു./ അവിടുന്നു/ ജീവിക്കുന്നവരെയും മരിച്ചവരെയും/   വിധിക്കുവാന്‍/ വരുമെന്നും/ ഞാന്‍ വിശ്വസിക്കുന്നു./ പരിശുദ്ധാത്മാവിലും/   ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും/ പുണ്യവാന്‍മാരുടെ   ഐക്യത്തിലും/ പാപങ്ങളുടെ മോചനത്തിലും/ ശരീരത്തിന്‍റെ  ഉയിര്‍പ്പിലും/   നിത്യമായ ജീവിതത്തിലും/ ഞാന്‍ വിശ്വസിക്കുന്നു/ ആമ്മേന്‍! 
-  അനുരഞ്ജനകൂദാശയ്ക്കുള്ള ജപം 
          (കുമ്പസാരത്തിനുള്ള ജപം) സര്‍വ്വശക്തനായ ദൈവത്തോടും/ നിത്യകന്യകയായ പരിശുദ്ധമറിയത്തോടും/   പ്രധാനമാലാഖയായ വിശുദ്ധ മിഖായേലിനോടും/ വിശുദ്ധ സ്നാപകയോഹന്നാനോടും/   അപ്പസ്തോലന്‍മാരായ/ പത്രോസിനോടും/ പൗലോസിനോടും/ സകല  വിശുദ്ധരോടും/ പിതാവേ   അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു;/ വിചാരത്താലും/ വാക്കാലും പ്രവൃത്തിയാലും/   ഉപേക്ഷയാലും ഞാന്‍  വളരെയേറെ പാപം ചെയ്തുപോയി/ (പിഴയടിക്കുന്നു) എന്റെ   പിഴ/  എന്‍റെ പിഴ,  എന്‍റെ വലിയ  പിഴ, ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ   മറിയത്തോടും/ പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും/ വിശുദ്ധ സ്നാപക   യോഹന്നാനോടും അപ്പസ്തോലന്‍മാരായ പത്രോസിനോടും/ പൗലോസിനോടും/ സകല    വിശുദ്ധരോടും/ സഹോദരരെ നിങ്ങളോടും/ ഞാനപേക്ഷിക്കുന്നു. എനിക്കുവേണ്ടി/   നമ്മുടെ കര്‍ത്താവായ ദൈവത്തോട്/ പ്രാര്‍ത്ഥിക്കണമെ. ആമ്മേന്‍. 
-  മനസ്താപപ്രകരണം
          എന്‍റെ ദൈവമേ/  ഏറ്റം നല്ലവനും/ എല്ലാറ്റിനും ഉപരിയായി   സ്നേഹിക്കപ്പെടുവാന്‍/ യോഗ്യനുമായ/ അങ്ങേയ്ക്കെതിരായി   പാപംചെയ്തുപോയതിനാല്‍/ പൂര്‍ണ്ണഹൃദയത്തോടെ/ ഞാന്‍  മനസ്തപിക്കുകയും/   പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു/ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു/ എന്‍റെ   പാപങ്ങളാല്‍/ എന്‍റെ ആത്മാവിനെ / അശുദ്ധനാ (യാ)/ ക്കിയതിനാലും/   സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി)   ത്തീര്‍ന്നതിനാലും/ ഞാന്‍/  ഖേദിക്കുന്നു/ അങ്ങയുടെ പ്രസാദവരസഹായത്താല്‍/   പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ മേലില്‍ പാപം ചെയ്യുകയില്ലെന്നും   ഞാന്‍  ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക   എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍  സന്നദ്ധനാ(യാ)യിരിക്കുന്നു. 
-  പരിശുദ്ധരാജ്ഞി (രാജകന്യകേ)
          പരിശുദ്ധരാജ്ഞി/ കരുണയുടെ മാതാവേ സ്വസ്തി/ ഞങ്ങളുടെ ജീവനും/ മാധുര്യവും/   ശരണവുമേ/ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട/ മക്കളായ ഞങ്ങള്‍   അങ്ങേപ്പക്കല്‍/ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ/  ഈ താഴ്‌വരയില്‍   നിന്ന്/ വിങ്ങിക്കരഞ്ഞ്/ അങ്ങേപ്പക്കല്‍/ ഞങ്ങള്‍/ നെടുവീര്‍പ്പിടുന്നു.   ആകയാല്‍/ ഞങ്ങളുടെ മദ്ധ്യസ്ഥേ/ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍/ ഞങ്ങളുടെ   നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം/ അങ്ങയുടെ/ ഉദരത്തിന്‍റെ   അനുഗ്രഹീതഫലമായ ഈശോയെ/  ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. കരുണയും വാത്സല്യവും/   മാധുര്യവും/ നിറഞ്ഞ/ കന്യകാമറിയമേ ആമ്മേന്‍. 
-  എത്രയും ദയയുള്ള മാതാവേ
          (വിശുദ്ധ ബര്‍ണാഡിന്‍റെ  പ്രാര്‍ത്ഥന)             എത്രയും ദയയുള്ള മാതാവേ/നിന്‍റെ സങ്കേതത്തില്‍ ഓടി    വന്ന്/നിന്‍റെ  സഹായം തേടി/നിന്‍റെ മാദ്ധ്യസ്ഥം   അപേക്ഷിച്ചവരില്‍/ഒരുവനെയെങ്കിലും/നീ  ഉപേക്ഷിച്ചതായി   കേട്ടിട്ടില്ല/എന്ന്  നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ദയയുള്ള   മാതാവെ/ഈവിശ്വാസത്തില്‍ ധൈര്യപ്പെട്ടു/നിന്‍റെ തൃപ്പാദത്തിങ്കല്‍/ഞാന്‍    അണയുന്നു.  വിലപിച്ചു കണ്ണുനീര്‍ ചിന്തി/പാപിയായ ഞാന്‍/നിന്‍റെ    ദയാധിക്യത്തെ കാത്തു കൊണ്ട്/നിന്‍റെ സന്നിധിയില്‍/നില്‍ക്കുന്നു.    അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ  അപേക്ഷ ഉപേക്ഷിക്കാതെ/ദയാപൂര്‍വ്വം   കേട്ടരുളേണമെ,  ആമ്മേന്‍.