കരുണയുടെ പ്രാര്‍ത്ഥന
കര്‍ത്താവേ, കരുണയായിരിക്കേണമേ! അങ്ങേ മക്കളോട് കരുണ കാണിക്കണമേ! ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും, സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴി വന്നുപോയ എല്ലാ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ പാപങ്ങളും പാപസാഹചര്യങ്ങളും ഞങ്ങളില്‍ നിന്നും നീക്കണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ. യേശുവേ അന്ധകാരത്തിന്‍റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിക്കട്ടെ. അങ്ങയുടെ തിരുരക്തത്തിന്‍റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്കണമേ. യേശുവേ സ്തോത്രം, യേശുവേ നന്ദി.
View Count: 5932.
|