കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവര്‍
Mount Carmel Church Mariapuram

കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവര്‍

യേശു പോകുംവഴി ഒരുവന്‍ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും.
യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.

അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താ വേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും.
അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക.

മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്‍റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം.
യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.

(ലുക്കാ, 9: 57-62)
View Count: 1411.
HomeContact UsSite MapLoginAdmin |
Login