കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന
നന്മ സ്വരൂപിയും കരുണാനിധിയുമായ ദൈവമേ ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്‍പ്പിക്കുന്നു. നസ്രത്തിലെ തിരുകുടുംബത്തെ അങ്ങ് അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ രക്ഷകനായ ഈശോയേ, അങ്ങ് ഞങ്ങളെ രക്ഷിക്കുവാന്‍ വേണ്ടി മനുഷ്യാവതാരം ചെയൂവാന്‍ തിരുമനസ്സായ സ്നേഹത്തെക്കുറിച്ചും കുരിശില്‍ കിടന്നു ഞങ്ങള്‍ക്ക് വേണ്ടി മരിക്കുവാന്‍ തിരുച്ചിത്തമായ കരുണയെക്കുറിച്ചും ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഇതിലെ അംഗങ്ങളേയും ആശീര്‍വ്വദിക്കണമെന്ന് താഴ്മയായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. എല്ലാ തിന്മയില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മയില്‍ വഞ്ചനയില്‍ നിന്നും ഞങ്ങളെ രക്ഷികണമേ.
മഞ്ഞു, തീയ്, വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ. അങ്ങയുടെ കോപത്തില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കകണമേ. പകയില്‍ നിന്നും ശത്രുക്കളുടെ ദുരുദ്ദേശങ്ങളില്‍നിന്നും പഞ്ഞം, പട, വസന്ത മുതലായവയില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഞങ്ങളിലാരും തന്നെ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുന്നതിന് ഇടവരുത്തരുതേ. ഞങ്ങളെ വിശുദ്ധീകരിക്കുന്ന വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും, വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങനെ അങ്ങയെ കൂടുതല്‍ സ്നേഹിക്കുന്നതിനും മറ്റുളവരോടു സ്നേഹപൂര്‍വ്വം വര്‍ത്തിക്കുന്നതിനും നീ ഇടയാക്കണമേ. ഓ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ, രക്ഷിക്കണമേ.
വരപ്രസാധത്തിന്‍റെയും കരുണയുടെയും മാതാവായ മറിയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ, കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ക്കൂടി ഞങ്ങളുടെ കരങ്ങള്‍ പിടിച്ചു നീ നടത്തണമേ, നിന്‍റെ ദിവ്യപുത്രനുമായി രമ്യപ്പെടുത്തണമേ. അങ്ങയുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ ഞങ്ങളെ അങ്ങേക്ക് സമര്‍പ്പിക്കണമേ.
ഞങ്ങളുടെ രക്ഷകന്‍റെ വളര്‍ത്തു പിതാവും പരിശുദ്ധ കന്യാമറിയത്തിന്‍റെ സംരക്ഷകനും തിരുക്കുടുംബത്തിന്‍റെ തലവനുമായ മാര്‍ യൌസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. സര്‍വ്വദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ.
വി.മിഖായാലേ, പിശാചിന്‍റെ സകല കെണികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
വി.ഗബ്രിയേലെ, ദൈവത്തിരുച്ചിത്തം ഞങ്ങള്‍ക്ക് മനസ്സിലാക്കി തരണമേ.
വി.റഫായേലെ, ഞങ്ങളെ രോഗങ്ങളില്‍ നിന്നും ജീവിതപായങ്ങളില്‍ നിന്നും കാത്തുകൊള്ളണമേ.
ഞങ്ങളുടെ കാവല്‍ മാലാഖമാരെ, ഞങ്ങളെ രക്ഷയുടെ വഴിയില്‍ക്കൂടി എപ്പോഴും നടത്തിക്കൊള്ളണമെ. വിശുദ്ധ മദ്ധ്യസ്ഥരെ ദിവ്യ തിരു സിംഹാസനത്തിന്‍ മുമ്പില്‍ നിന്നുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ സൃഷ്ടാവായ ബാവാ തംബുരാനെ, കുരിശില്‍ കിടന്നുകൊണ്ടു ഞങ്ങള്‍ക്കായി ത്യാഗബലിയര്‍പ്പിച്ച പുത്രന്‍ തമ്പുരാനേ, മാമോദീസാ വഴിയായി ഞങ്ങളെ വിശുദ്ധീകരിച്ച റൂഹ തംബുരാനെ, ഈ ഭവനത്തെ അനുഗ്രഹിക്കണമേ.
ദൈവം തന്‍റെ പരിശുദ്ധ ത്രിത്വത്തില്‍ ഞങ്ങളുടെ ശരീരങ്ങളെ രക്ഷിക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും മനസ്സിനെ നയിക്കുകയും ഞങ്ങളെ നിത്യജീവിതത്തിലേക്ക് ആനയിക്കുകയും ചെയ്യുമാറാകട്ടെ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി,ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
View Count: 7627.
|