ജീവിത നവീകരണ പ്രാർത്ഥന
Mount Carmel Church Mariapuram

ജീവിത നവീകരണ പ്രാർത്ഥന

എൻ്റെ ജീവിതത്തിൻ്റെ കേന്ദ്രമായ മിശിഹായേ... എനിക്ക്‌ നൽകിയിരിക്കുന്ന ഈ കൊച്ചുജീവിതം അങ്ങയെ സ്നേഹിച്ച്‌ ... മഹത്വപ്പെടുത്തി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കാനും പ്രവർത്തിക്കുവാനും.. മറ്റുള്ളവർക്കായി ദൈവതിരുമുൻപിൽ നിലകൊള്ളുവാനും എനിക്ക്‌ ശക്തി തരേണമേ... അങ്ങ്‌ ആഗ്രഹിക്കാത്തതൊന്നും എൻ്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ ദൈവമേ... എൻ്റെ നിയോഗങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുദിനം എന്നെ ഓർമ്മപ്പെടുത്തേണമേ... ആവശ്യങ്ങളും അനാവശ്യങ്ങളും ഞാൻ തിരിച്ചറിയട്ടെ... സുഖങ്ങളും ദുഖങ്ങളും ഒരേ സന്തോഷത്തോടെ അങ്ങിൽ നിന്നും സ്വീകരിക്കുവാൻ എനിക്ക്‌ കൃപ തരേണമേ.. നഷ്ടപ്പെടുത്തുവാൻ എനിക്ക്‌ ദൈവത്തേക്കാൾ വലുതായി ആരുമില്ലെന്ന് ഞാൻ മനസിലാക്കുന്നു.

എൻ്റെ ഇന്നത്തെ ഈ അവസ്ഥ അങ്ങ്‌ അനുഗ്രഹമായി മാറ്റിത്തരേണമെ... എൻ്റെ സഹായം ആവശ്യമായി വരുന്ന മേഖലകൾ, വ്യക്തികൾ, സാഹചര്യങ്ങൾ എന്നിവ എനിക്ക്‌ കാണിച്ചു തരണമേ.. കുഞ്ഞുനാൾ മുതൽ എനിക്ക്‌ ലഭിച്ച വിശ്വാസം.. തനിമ നഷ്ടപ്പെടാതെ ... ഒട്ടും ചോർന്നുപോകാതെ മറ്റുള്ളവരിലേക്ക്‌ പകരുവാൻ എനിക്ക്‌ കഴിയട്ടെ.. എന്നെ വേദനിപ്പിക്കുന്നവരെയും .. കഷ്ടപ്പെടുത്തുന്നവരെയും സ്നേഹത്തോടെ സ്വീകരിക്കുവാനുള്ള ഹൃദയവിശാലത നൽകി അനുഗ്രഹിക്കണമേ..ഇന്ന് ഞാൻ ഈ വിധം ജീവനോടെ ആരോഗ്യത്തോടെ ഇരിക്കുവാൻ കാരണമായവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു... ആരെങ്കിലും ഞാൻ മൂലം വേദനിച്ചുവെങ്കിൽ മാപ്പു ചോദിക്കുന്നു... നാളെയുടെ ദിവസം അധികമായി അങ്ങേ സ്നേഹിക്കുവാൻ.. ഒരിക്കൽക്കൂടി അങ്ങ്‌ അനുവദിക്കണമേ... എല്ലാ ദാനത്തിനും നന്ദി.. എല്ലാ അനുഭവങ്ങളും ഞങ്ങളെ അങ്ങിൽ ചേർത്ത്‌ നിർത്തുവാൻ ഇടയാക്കട്ടെ.. ഈശോയെ നിനക്ക്‌ എൻ്റെ സ്നേഹത്തിൻ്റെ ആയിരം നന്ദി... നിത്യം നിന്നെ മാത്രം ഞാൻ ആരാധിക്കട്ടെ.. അതുവഴി എൻ്റെ എളിയജീവിതം നിനക്കുള്ള സമ്മാനമാകട്ടെ ഈശോയെ... 🌷 ആമേൻ 🌷

View Count: 2639.
HomeContact UsSite MapLoginAdmin |
Login