ജോലിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടു അപ്പം ഭക്ഷിക്കുവാന്‍ കല്‍പ്പിച്ച കര്‍ത്താവേ, ഒരു ജോലിക്കുവേണ്ടി അലയുന്ന എന്നെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്‍റെ തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന എന്‍റെ കുടുംബത്തെ അങ്ങേ പാദത്തില്‍ സമര്‍പ്പിച്ചുകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. അങ്ങയെ മഹത്വപ്പെടുത്തുന്നു. നസ്രസില്‍ തച്ചന്‍റെ ജോലി ചെയ്തു ജീവിച്ച യേശുവേ, അങ്ങ് കാണിച്ചുതരുന്ന ഏത് ജോലിയും ചെയ്യുന്നതിനുള ശക്തിയും വിനയവും എനിക്കു നല്‍കണമേ. "അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ" എന്നുള്ള തിരുവചനമോര്‍ത്തുകൊണ്ടു അലസതയും ഭീരുത്വവും ദുരഭിമാനവും വെടിഞ്ഞ് നല്ല ഉന്‍മേഷത്തോടുകൂടി ജോലി ചെയ്യുവാനുള്ള സന്‍മനസ്സും, കഴിവും തരണമേ. അങ്ങനെ എന്‍റെ ജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കാന് കനിയനമേ. ആമേന്‍.
1സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ.
View Count: 5724.
|