തിരുമുഖത്തിന്‍റെ ജപമാല
Mount Carmel Church Mariapuram

തിരുമുഖത്തിന്‍റെ ജപമാല 

ഓ ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ,പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നാണമേ.,

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്‍റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

1. തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുണ തോന്നേണമേ.(10 പ്രാവശ്യം)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

2. തിരൂരക്തത്താല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

3. ഞങ്ങളോടുള്ള അന്തമായ സ്നേഹത്താല്‍ കാണേരൊഴുക്കിയ ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

4. നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.

5. ഏറ്റം ആഴമേറിയ വേദനയും നിശബ്ദമായി സഹിച്ച ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. 

പ്രാര്‍ത്ഥിക്കാം

ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുള്ള അഗാധമായ കരുണയാലും സ്നേഹത്താലും അനന്തമായ യോഗ്യതകള്‍ നേടിത്തന്നവനുമായ ഈശോയുടെ തിരുമുഖമെ ഞങ്ങളങ്ങയെ ആരാധിക്കുന്നു. യഥാര്‍ത്ഥ മനസ്താപവും പാപമോചനവും ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങളുടെ ജീവിത വിശുദ്ധിയാലും അചഞ്ചലമായ വിശ്വാസസാക്ഷ്യത്താലും ആഴമേറിയ സ്നേഹത്താലും അങ്ങേ തിരുമുഖത്തെ ഞങ്ങള്‍ ആശ്വസിപ്പിക്കട്ടെ.
ആമ്മേന്‍. 
View Count: 4691.
HomeContact UsSite MapLoginAdmin |
Login