തിരുഹൃദയ ജപമാല
Mount Carmel Church Mariapuram

തിരുഹൃദയ ജപമാല 

മിശിഹായുടെ ദിവ്യാത്മാവേ  എന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേ  എന്നെ രക്ഷിക്കണമേ
മിശിഹായുടെ തിരൂരക്തമേ  എന്നെ ലഹരിപിടിപ്പിക്കണമേ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ  എന്നെ കഴുകണമേ
മിശിഹായുടെ കഷ്ടാനുഭവമേ  എന്നെ ധൈര്യപ്പെടുത്തണമെ
നല്ല ഈശോയേ  എന്‍റെ അപേക്ഷ കേള്‍ക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍  എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കരുതെ
ദുഷ്ട ശത്രുക്കളില്‍ നിന്നു  എന്നെ കാത്തുകൊള്ളണമേ
എന്‍റെ മരണനേരത്ത്  എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയുടെ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

(ഓരോ ചെറിയ മണിക്ക്) ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്‍റെ സ്നേഹമായിരിക്കണമേ     (10 പ്രാവശ്യം)

(ഓരോ ദശകത്തിനും അവസാനം)

മറിയത്തിന്‍റെ മാധുര്യമുള്ള ദിവ്യഹൃദയമേ - എന്‍റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

(ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)

കാഴ്ചവയ്പ്പ്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ  ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.
അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത ദിവ്യഹൃദയമേ  ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്‍റെ നാഥേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

 ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.

മരണ വേദനയനുഭവിച്ച ഈശോയുടെ  തിരുഹൃദയമേ - മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.

 ( മൂന്നു പ്രാവശ്യം )

View Count: 14283.
HomeContact UsSite MapLoginAdmin |
Login