ദാരിദ്ര്യത്തില്‍നിന്നുള്ള സംഭാവന
യേശു ദേവാലയ ഭണ്ടാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു.
പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു.
അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വില കുറഞ്ഞ രണ്ടു ചെമ്പു നാണയങ്ങള്‍ ഇട്ടു.
അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്‍റെ ദാരിദ്ര്യത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
(മാര്‍ക്കോസ് 12: 41-44)
View Count: 1024.
|