പുരോ : പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍
ജനം : ആമ്മേന്‍.
പുരോ : നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സംസര്‍ഗ്ഗവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
ജനം : അങ്ങയോടും കൂടെ.
അനുതാപകര്‍മ്മം
പുരോ : സഹോദരരെ, ഈ ദിവ്യബലി തക്കതായ ഒരുക്ക ത്തോടെ കൊണ്ടാടുന്നതിനായി നമ്മുടെ പാപങ്ങള്‍ ഓര്‍ത്ത് മനസ്തപിച്ച് ഏറ്റുപറയാം.
(മൗനത്തിനുശേഷം)
പുരോ + ജനം : സര്‍വ്വശക്തനായ ദൈവത്തോടും സഹോദരരെ നിങ്ങളോടും ഞാന്‍ ഏറ്റുപറയുന്നു/ വിചാരത്താലും വാക്കാലും പ്രവൃത്തിയാലും/ ഉപേക്ഷയാലും/ഞാന്‍ വളരെയേറെ പാപം ചെയ്തുപോയി. (പിഴയടിക്കുന്നു)
എന്‍റെ പിഴ/എന്‍റെ പിഴ/എന്‍റെ വലിയ പിഴ/ ആകയാല്‍/നിത്യകന്യകയായ /പരിശുദ്ധമറിയത്തോടും/ എല്ലാ മാലാഖമാരോടും/വിശുദ്ധരോടും/സഹോദരരെ, നിങ്ങളോടും ഞാന്‍ അപേക്ഷിക്കുന്നു. എനിക്കുവേണ്ടി നമ്മുടെ കര്‍ത്താവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെ.
പുരോ: സര്‍വ്വശക്തനായ ദൈവം കനിഞ്ഞ്, പാപങ്ങള്‍ പൊറുത്ത്, നമ്മളെ നിത്യജീവിതത്തിലേക്ക് നയിക്കു മാറാകട്ടെ.
ജനം : ആമ്മേന്‍.
കര്‍ത്താവേ കനിയണമേ (2)
ക്രിസ്തുവേ, കനിയേണമേ (2)
കര്‍ത്താവേ, കനിയേണമേ (2)
ഗ്ലോറിയ
പുരോ : "അത്യുതങ്ങളില്‍ ദൈവത്തിന് മഹത്വം"
പുരോ + ജനം : ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം/ കര്‍ത്താവായ ദൈവമേ,/സ്വര്‍ഗ്ഗീയ രാജാവേ/സര്‍വ്വ ശക്തനും പിതാവുമായ ദൈവമേ/അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു/ അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു/ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു/ അങ്ങയെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു/അങ്ങേ മഹാമഹിമക്കായ് ഞങ്ങള്‍ നന്ദി പറയുന്നു/ഏകജാതനായ പുത്രാ/ കര്‍ത്താവായ യേശുക്രിസ്തുവേ /കര്‍ത്താവായ ദൈവമേ/ദൈവത്തിന്‍റെ കുഞ്ഞാടേ/ പിതാവായ ദൈവത്തിന്‍റെ പുത്രാ/ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന അങ്ങ്/ഞങ്ങളില്‍ കനിയണമേ/ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന അങ്ങ്/ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ/പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്ന അങ്ങ് ഞങ്ങളില്‍ കനിയണമേ/അങ്ങു മാത്രം പരിശുദ്ധന്‍/അങ്ങുമാത്രം കര്‍ത്താവ്/അങ്ങുമാത്രം അത്യുതന്‍/യേശുക്രിസ്തുവേ/പരിശുദ്ധാത്മാവിനോടുകൂടെ/പിതാവായ ദൈവത്തിന്‍റെ മഹത്വത്തില്‍, ആമ്മേന്‍.
ദൈവവചനപ്രഘോഷണകര്‍മ്മം
(എല്ലാവരും ഇരിക്കുന്നു)
(ഓരോ വായനയും അവസാനിക്കുമ്പോള്‍ വായിക്കുന്നയാള്‍ പറയുന്നു)
പ്രഭാ : ദൈവവചനമാണ് നാം കേട്ടത്.
ജനം : നമുക്ക് ദൈവത്തെ സ്തുതിക്കാം.
(അല്ലേലൂയ പാടുമ്പോള്‍ എല്ലാവരും നില്‍ക്കുന്നു)
പുരോ : കര്‍ത്താവ് നിങ്ങളോടു കൂടെ.
ജനം : അങ്ങയോടും കൂടെ.
പുരോ : വി.................എഴുതിയ സുവിശേഷം
ജനം : കര്‍ത്താവേ, അങ്ങേയ്ക്ക് മഹത്വം.
(സുവിശേഷ വായന അവസാനിക്കുമ്പോള്‍)
പുരോ : ദൈവവചനമാണ് നാം കേട്ടത്
ജനം : ക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതി.
(പ്രസംഗസമയത്ത് എല്ലാവരും ഇരിക്കുന്നു)
വിശ്വാസ പ്രമാണം (ഇഞ്ഞഋഉഛ)
(എല്ലാവരും നില്‍ക്കുന്നു)
പുരോ : ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
പുരോ + ജനം : ആകാശത്തിന്‍റെയും/ ഭൂമിയുടെയും/ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്‍റെയും/സ്രഷ്ടാവും സര്‍വ്വശക്തനുമായ പിതാവില്‍/ ഞാന്‍ വിശ്വസിക്കുന്നു / ഏകനാഥനും ദൈവപുത്രനും / ഏകജാതനും എല്ലാ യുഗങ്ങള്‍ക്കും മുമ്പ് / പിതാവില്‍ നിന്ന് ജനിച്ചവനും / ദൈവത്തില്‍ നിന്നുള്ള ദൈവവും/പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും/ സത്യദൈവത്തില്‍ നിന്നുള്ള സത്യ ദൈവവും/ ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനും/ പിതാവുമായി സത്തയില്‍ ഏകനുമായ/ യേശുക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു/അവിടുന്ന് വഴിയായി സകലവും സൃഷ്ടിക്കപ്പെട്ടു/ മനുഷ്യരായ നമുക്കുവേണ്ടിയും / നമ്മുടെ രക്ഷയ്ക്കു വേണ്ടിയും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി / (തലകുനിക്കുന്നു) പരിശുദ്ധാത്മാവിനാല്‍ / കന്യകാമറിയത്തില്‍ നിന്ന് ശരീരം ധരിച്ച് / മനുഷ്യനായി പിറന്നു / പോന്തിയൂസ് പീലാത്തോസിന്‍റെ ഭരണത്തിന്‍ കീഴില്‍ / നമുക്കു വേണ്ടി പീഡകള്‍ സഹിച്ച് ക്രൂശിതനായി / മരിച്ച് അടക്കപ്പെട്ടു / വിശുദ്ധ ലിഖിതങ്ങളനുസരിച്ച് മൂന്നാം ദിവസം ഉയിര്‍ത്തു / സ്വര്‍ഗ്ഗാരോഹണം ചെയ്ത്/പിതാവിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു/ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ / അവിടുന്ന് പ്രതാപത്തോടെ വീണ്ടും വരുമെന്നും / അവിടുത്തെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു/ കര്‍ത്താവും ജീവദാതാവും പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും / പിതാവിനോടും / പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും / പ്രവാചകന്‍മാര്‍ വഴി സംസാരിച്ചവനുമായ / പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. / ഏകവും വിശുദ്ധവും സാര്‍വ്വത്രികവും / അപ്പസ്തോലികവുമായ സഭയിലും / ഞാന്‍ വിശ്വസിക്കുന്നു. പാപമോചനത്തിനായുള്ള / ഏകജ്ഞാനസ്നാനം ഞാന്‍ ഏറ്റുപറയുന്നു. മരിച്ചവരുടെ ഉയിര്‍പ്പും /പരലോക ജീവിതവും ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആമ്മേന്‍.
വിശ്വാസികളുടെ പ്രാര്‍ത്ഥന
(എല്ലാവരും നില്‍ക്കുന്നു)
കാഴ്ചവയ്പ്
(അപ്പം കാഴ്ചവയ്ക്കുമ്പോള്‍ ചൊല്ലുന്നു)
പുരോ : എല്ലാ നന്‍മകളുടെയും ദാതാവായ ദൈവമേ, ഞങ്ങള്‍ കാഴ്ചവയ്ക്കുന്ന ഈ അപ്പം അങ്ങയുടെ കാരുണ്യത്താലാണല്ലോ ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ക്ക് ആത്മീയ ഭോജനമായിത്തീരുവാനുള്ള ഈ അപ്പം, ഭൂമിയുടെയും മനുഷ്യപ്രയത്നത്തിന്‍റെയും ഫലമായി, ഞങ്ങള്‍ക്കു കനിഞ്ഞരുളിയ പിതാവേ അങ്ങ് വാഴത്തപ്പെടട്ടെ.
ജനം : ദൈവമേ അങ്ങ് എന്നെന്നും വാഴ്ത്തപ്പെടട്ടെ.
(വീഞ്ഞ് കാഴ്ചവയ്ക്കുമ്പോള്‍ പുരോഹിതന്‍ ചൊല്ലുന്നു)
പുരോ : എല്ലാ നന്‍മകളുടെയും ദാതാവായ ദൈവമേ, ഞങ്ങള്‍ കാഴ്ചവയ്ക്കുന്ന ഈ വീഞ്ഞ് അങ്ങയുടെ കാരുണ്യത്താലാണല്ലോ ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ക്ക് ആത്മീയ
പാനീയമായിത്തീരുവാനുള്ള ഈ വീഞ്ഞ് മുന്തിരിവള്ളിയുടെയും മനുഷ്യപ്രയത്നത്തിന്‍റെയും ഫലമായി, ഞങ്ങള്‍ക്കു കനിഞ്ഞരുളിയ പിതാവേ അങ്ങ് വാഴ്ത്തപ്പെടട്ടെ.
ജനം : ദൈവമേ, അങ്ങ് എന്നെന്നും വാഴ്ത്തപ്പെടട്ടെ.
പുരോ : സഹോദരരേ, എന്‍റെയും നിങ്ങളുടെയും ബലി സര്‍വ്വശക്തനും പിതാവുമായ ദൈവത്തിന് സ്വീകാര്യമാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
ജനം : കര്‍ത്താവ്/ തന്‍റെ നാമത്തിന്‍റെ സ്തുതിക്കും മഹിമയ്ക്കും/ നമ്മുടെയും സാര്‍വ്വത്രിക സഭയുടെയും നന്‍മയ് ക്കുമായി/ അങ്ങയുടെ കരങ്ങളില്‍ നിന്ന്/ ഈ ബലി സ്വീകരിക്കുമാറാകട്ടെ. (എല്ലാവരും എഴുന്നേല്‍ക്കുന്നു).
(ബലിവസ്തുക്കളുടെ മേലുള്ള പ്രാര്‍ത്ഥന അവസാനിപ്പിച്ചുകൊണ്ട്)
..............ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളേണമെ.
ജനം : ആമ്മേന്‍.
സ്തോത്രയാഗം
പുരോ : കര്‍ത്താവ് നിങ്ങളോടു കൂടെ.
ജനം : അങ്ങയോടുംകൂടെ.
പുരോ : ഹൃദയം കര്‍ത്താവിങ്കലേക്ക് ഉയര്‍ത്തുവിന്‍
ജനം : ഇതാ ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു
പുരോ : നമ്മുടെ കര്‍ത്താവായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കാം.
ജനം : അത് ഉചിതവും ന്യായവുമത്രേ.
(പുരോഹിതന്‍ ആമുഖ പ്രാര്‍ത്ഥന ചൊല്ലുന്നു. അവസാ നിക്കുമ്പോള്‍)
പരിശുദ്ധന്‍
പരിശുദ്ധന്‍ / പരിശുദ്ധന്‍ / പരിശുദ്ധന്‍ / സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം/ ആകാശവും ഭൂമിയും അങ്ങയുടെ മഹിമയാല്‍ നിറഞ്ഞിരിക്കുന്നു / ഉന്നതങ്ങളില്‍ ഹോസാന / കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍ / ഉന്നതങ്ങളില്‍ ഹോസാന.
(മണിയടിക്കുമ്പോള്‍ മുട്ടുകുത്തുന്നു)
പുരോ : വിശ്വാസത്തിന്‍റെ ഈ മഹാരഹസ്യം നമുക്കു പ്രഖ്യാപിക്കാം.
(ജനങ്ങള്‍ എഴുന്നേറ്റു നിന്ന് പ്രഘോഷിക്കുന്നു)
കര്‍ത്താവേ/അങ്ങയുടെ മരണം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അങ്ങയുടെ ഉയിര്‍പ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു/ അങ്ങയുടെ വരവു ഞങ്ങള്‍ കാത്തിരിക്കുന്നു.
(സ്തോത്രയാഗ പ്രാര്‍ത്ഥന അവസാനിപ്പിച്ചുകൊണ്ട് ചൊല്ലുന്നു)
പുരോ : ദൈവമേ, സര്‍വ്വശക്തനായ പിതാവേ, അങ്ങേയ്ക്ക് ക്രിസ്തുവിലൂടെ, ക്രിസ്തുവിനോടുകൂടെ, ക്രിസ്തുവില്‍ തന്നെ, പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എല്ലാ മഹിമയും ആരാധനയും എന്നും എന്നേയ്ക്കും.
ജനം : ആമ്മേന്‍.
ദിവ്യകാരുണ്യ സ്വീകരണകര്‍മ്മം
പുരോ : നമ്മുടെ കര്‍ത്താവ് കല്‍പിച്ചതും പഠിപ്പിച്ചതും അനുസരിച്ച് പ്രത്യാശയോടെ നമുക്കു പ്രാര്‍ത്ഥിക്കാം.
പുരോ+ജനം : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/അങ്ങയുടെ നാമം പൂജിതമാകണമേ/അങ്ങയുടെ രാജ്യം വരണമേ/അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ. /അങ്ങുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമേ/ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ/ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ./ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ/തിന്‍മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
പുരോ : കര്‍ത്താവേ, എല്ലാ തിന്‍മകളിലും നിന്നും ഞങ്ങളെ മോചിപ്പിക്കണമേ, ഈ കാലയളവിലും ഞങ്ങള്‍ക്കു സമാധാനമരുളണമേ, പാപത്തില്‍നിന്നും അസ്വസ്ഥതകളില്‍നിന്നും ഞങ്ങളെ എപ്പോഴും കരുണാപൂര്‍വ്വം കാത്തുകൊള്ളണമേ, നിത്യസൗഭാഗ്യവും രക്ഷകനായ യേശുക്രിസ്തുവിന്‍റെ പുനരാഗമനവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ജനം : എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങയുടേതാകുന്നു.
പുരോ : അന്ത്യദാനമായി സമാധാനം നിങ്ങള്‍ക്കു നല്‍കുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു എന്ന് കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങ് അപ്പസ്‌തോലന്‍മാരോട് അരുള്‍ ചെയ്തുവല്ലോ. ഞങ്ങളുടെ പാപങ്ങള്‍ പരിഗണിക്കാതെ, അങ്ങേ തിരുസഭയുടെ വിശ്വാസം തൃക്കപാര്‍ത്ത്, അങ്ങയുടെ തിരുവുള്ളത്തിനൊത്തവണ്ണം തിരുസഭയ്ക്ക് സമാധാനവും ഐക്യവും കല്‍പിച്ചരുളിയാലും, എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ജനം : ആമ്മേന്‍
പുരോ : കര്‍ത്താവിന്‍റെ സമാധാനം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ.
ജനം : അങ്ങയോടുംകൂടെ.
(അതിനുശേഷം പുരോഹിതന്‍ നമുക്ക് പരസ്പരം സമാധാനം ആശംസിക്കാം എന്നു പറയുമ്പോള്‍ ജനങ്ങള്‍ കൈകൂപ്പി ശിരസ്സ് നമിച്ച് പരസ്പരം വന്ദിക്കുന്നു. (പുരോഹിതന്‍ തിരുവോസ്തി മുറിക്കുന്നു. തത്സമയം ജനങ്ങള്‍ ചൊല്ലുന്നു)
ജനം : ലോകത്തിന്‍റെ പാപങ്ങള്‍ നീക്കു/ദൈവത്തിന്‍റെ കുഞ്ഞാടേ/ഞങ്ങളില്‍ കനിയേണമേ/ലോകത്തിന്‍റെ പാപങ്ങള്‍ നീക്കു/ദൈവത്തിന്‍റെ കുഞ്ഞാടേ/ ഞങ്ങളില്‍ കനിയേണമേ/ലോകത്തിന്‍റെ പാപങ്ങള്‍ നീക്കു ദൈവത്തിന്‍റെ കുഞ്ഞാടേ/ഞങ്ങള്‍ക്ക് സമാധാനം നല്‍കണമെ..
പുരോ : ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍! ദിവ്യകുഞ്ഞാടിന്‍റെ വിരുന്നിന് ക്ഷണിക്കപ്പെട്ടിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍!
ജനം : കര്‍ത്താവേ, അങ്ങ് എന്‍റെ വീട്ടില്‍ എഴുന്നള്ളുവാന്‍/വേണ്ട യോഗ്യത എനിക്കില്ല;/ അങ്ങ് ഒന്ന് കല്‍പിച്ചാല്‍ മതി, എന്‍റെ ആത്മാവ് സുഖം പ്രാപിക്കും.
(പുരോഹിതന്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ ദിവ്യകാരുണ്യ ഗീതം ആലപിക്കുന്നു. ദിവ്യകാരുണ്യം നല്‍കുമ്പോള്‍)
പുരോ : ക്രിസ്തുവിന്‍റെ തിരുശ്ശരീരം.
(ദിവ്യകാരുണ്യം സ്വീകരിക്കുന്നയാള്‍)
ജനം : ആമ്മേന്‍.
(എല്ലാവരും അല്‍പസമയം മൗനമായി പ്രാര്‍ത്ഥിക്കുന്നു. തത്സമയം എല്ലാവരും ഇരിക്കുന്നു. അനന്തരം എല്ലാവരും നില്‍ക്കുന്നു)
പുരോ : നമുക്ക് പ്രാര്‍ത്ഥിക്കാം...............ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളേണമേ.
ജനം : ആമ്മേന്‍
സമാപന കര്‍മ്മം
പുരോ : കര്‍ത്താവ് നിങ്ങളോടു കൂടെ
ജനം : അങ്ങയോടും കൂടെ
പുരോ : സര്‍വ്വശക്തനായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കട്ടെ.
ജനം : ആമ്മേന്‍.
പുരോ : ദിവ്യപൂജ സമാപിച്ചു.
ജനം : ദൈവത്തിനു സ്തുതി
ഗാനരൂപത്തില്‍
- ഗ്ലോറിയ
അത്യുതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍
സന്‍മനസ്സുള്ളോര്‍ക്കു ശാന്തിയുമേ.
അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
ആരാധിച്ചങ്ങയെ വാഴ്ത്തുന്നു
ദിവ്യമഹിമകള്‍ പാടുന്നു.
അങ്ങേ മഹാമഹിമയ്ക്കിതാ
നന്ദിചൊല്ലുന്നിവര്‍ താഴ്മയായ്
ദൈവമേ കര്‍ത്താവാം അങ്ങയെ
വാഴ്ത്തുന്നു സ്വര്‍ലോക രാജനേ
സര്‍വൈകശക്തനാം ദൈവമേ
താതനാമങ്ങയെ വാഴ്ത്തുന്നു
ഏകത്മജാ ദേവസൂനുവേ
കര്‍ത്താവാം ശ്രീയേശു ക്രിസ്തുവേ
ദൈവമേ കര്‍ത്താവാമങ്ങയെ
വാഴ്ത്തുന്നു ദൈവത്തിന്‍ കുഞ്ഞാടേ
താതനാം ദൈവത്തിന്‍ സൂനുവേ
അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നു
ലോകത്തിന്‍ പാപനിഹന്താവേ
കാരുണ്യം തൂകണേ ഞങ്ങളില്‍
ലോകത്തിന്‍ പാപനിഹന്താവേ
ഞങ്ങള്‍തന്‍ പ്രാര്‍ത്ഥന കേള്‍ക്കണേ
നിത്യപിതാവിന്‍റെ പാര്‍ശ്വത്തില്‍
നേര്‍വലം ഭാഗത്തിരുന്നിടും
ഞങ്ങള്‍തന്‍ രക്ഷകനേശുവേ
കാരുണ്യം തൂകണേ ഞങ്ങളില്‍
സത്യസ്വരൂപന്‍ പിതാവുതന്‍
നിത്യമഹിമാവിന്‍ തേജസ്സില്‍
പാവനാത്മാവുതന്‍ ഐക്യത്തില്‍
വാഴു ക്രിസ്തുവാം യേശുവേ
അങ്ങുമാത്രം പരിപാവനന്‍
അങ്ങുതാന്‍ ഏകനാം നാഥനും
അങ്ങുമാത്രം പരമോന്നതന്‍
ത്രിത്വൈക ദൈവമഹത്വത്തില്‍. ആമ്മേന്‍.
- പരിശുദ്ധന്‍
പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍
സൈന്യങ്ങള്‍തന്‍ കര്‍ത്താവാം
ദൈവംപരിശുദ്ധന്‍
- നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞുമഹിയും വിണ്ടലവും
ഹോസാന, ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
കര്‍ത്താവിന്‍ തിരുനാമത്തില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
ഹോസാന, ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
- വിശ്വാസ പ്രഖ്യാപനം
കര്‍ത്താവേ ഞങ്ങള്‍ക്കായ് നീ മരിച്ചു
ഉത്ഥാനം ചെയ്തു നീ സത്യമായും
പ്രഖ്യാപിക്കുന്നീ രഹസ്യങ്ങള്‍
കാത്തിരിക്കുന്നു നിന്നാഗമനം
കര്‍ത്താവേ (3)
ഛൃ
മരണം വരിച്ചു നീ മൃത്യൂവിനെ ജയിച്ചു
ഉത്ഥാനം ചെയ്തു നീ ഞങ്ങള്‍ക്ക് ജീവനേകി
വരണേ വിഭോ തവ മഹിമ പ്രതാപമോടെ.
- സ്വര്‍ഗ്ഗത്തില്‍ വാഴും
-
സ്വര്‍ഗ്ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താത
നിന്‍നാമം പൂജിതമായിടേണം
-
വരണം നിന്‍ രാജ്യം സ്വര്‍ഗ്ഗത്തിലേപ്പോല്‍
നിന്നുള്ളം പാരിലുമായിടേണം
-
അന്നന്നുവേണ്ടുന്നൊരാഹാരം ഇന്നും
ഞങ്ങള്‍ക്കു നല്‍കുമാറായിടേണം
-
അന്യര്‍തന്‍ ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുമ്പോള്‍
ഞങ്ങള്‍തന്‍ ദ്രോഹവും നീ ക്ഷമിക്ക
-
പാപ പരീക്ഷയിലുള്‍പ്പെടുത്താതെ
തിന്‍മയില്‍ നിന്നു നീ കാത്തിടേണം
- ലോകത്തിന്‍ പാപങ്ങള്‍
-
ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും
ദൈവത്തിന്‍ കുഞ്ഞാടെ,
ഞങ്ങളില്‍ നീ കനിയേണമേ.
-
ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും
ദൈവത്തിന്‍ കുഞ്ഞാടെ
ഞങ്ങളില്‍ നീ കനിയേണമേ
-
ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും
ദൈവത്തിന്‍ കുഞ്ഞാടെ
ഞങ്ങള്‍ക്ക് ശാന്തി നല്‍കണമേ.