ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന 

ലോകരക്ഷകനായ ഈശോ, അങ്ങില്‍നിന്ന് ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും, പ്രത്യേകിച്ച് സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദിപറയുന്നു. ആ വിശ്വാസത്തില്‍ ദൃഢമായി നിലനില്‍ക്കുന്നതിനും വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ. കര്‍ത്താവേ ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ അറിയാതെയും അറിയുന്നതിനുള്ള മാര്‍ഗ്ഗം ഇല്ലാതെയും ജീവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു. വിളവിലേക്ക് വേലക്കാരെ അയക്കുവാന്‍ വിളവിന്‍റെ നാഥനോട് പ്രാര്‍ത്ഥിക്കണമെന്ന് അങ്ങ് ആവശ്യപ്പെട്ടുവല്ലോ. പരി.കന്യകാമറിയത്തിന്‍റെയും വി.യൌസേപ്പിതാവിന്‍റെയും ഇന്ത്യയുടെ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും, സാര്‍വ്വത്രിക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥരായ വി.കൊച്ചുത്രേസ്യാ, വി.ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുടെയും മാദ്ധ്യസ്ഥം വഴി, അങ്ങയുടെ പ്രേഷിതരാകുന്നതിന് ഉത്തമരായ അനവധി യുവാക്കളെ സന്നദ്ധരാക്കണമേ. ആത്മാക്കളുടെ രക്ഷക്കായി തീക്ഷണതയോടെ വേല ചെയുന്നതിനുള്ള അനുഗ്രഹം അവര്‍ക്ക് നല്‍കണമേ. ഞങ്ങളുടെ കുടുംബങ്ങളില്‍നിന്നും ഇടവകളില്‍നിന്നും പ്രേക്ഷിത രംഗങ്ങളില്‍ വേല ചെയ്യുന്നതിന് തീഷ്ണമതികളായ ധാരാളം പ്രേക്ഷിതരെ വിളിക്കുകയും ചെയ്യണമേ. ആമേന്‍.

View Count: 2070.
HomeContact UsSite MapLoginAdmin |
Login