നായകാ ജീവദായകാ യേശുവേ എൻ സ്നേഹഗായകാ
നായകാ ജീവദായകാ
യേശുവേ എൻ സ്നേഹഗായകാ
നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു
യേശുവേ എൻ സ്നേഹഗായകാ
തമസ്സിലുഴലുമെൻ ജീവിതനൗകയിൽ
പ്രകാശമരുളൂ പ്രഭാതമലരേ
പ്രണാമ മുത്തങ്ങൾ ഏകിടാമെന്നും
പ്രണാമ മന്ത്രങ്ങൾ ചൊല്ലിടാം
(നായകാ ജീവദായകാ)
മധുരിമ നിറയും നിൻ സ്നേഹമാം തണലിൽ
ആശ്വാസമേകൂ എന്നാത്മനാഥാ (2)
പ്രകാശ ധാരകൾ പൊഴിയുക എന്നിൽ
പ്രപഞ്ച നാഥാ നീ കനിവോടെ
(നായകാ ജീവദായകാ)
View Count: 1559.
|