നിത്യസഹായ മാതാവിന്‍റെ നൊവേന
(പ്രാരംഭ ഗാനം)
നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീ
പ്രാര്‍ത്തിക്ക സ്നേഹനാഥേ
(മൂന്നുപ്രാവശ്യം)
(മുട്ടുകുത്തുന്നു)
വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.
ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുള്ള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു.
വൈദികന്‍: ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവേ ഈ നന്മകള്‍ ഞങ്ങള്‍ക്കായി നീ വാങ്ങിതരണമേ.
ജന: പ്രലോഭനങ്ങളില്‍ വിജയം വരിക്കുന്നതിനുള്ള ശക്തിയും, ഈശോമിശിഹായോടുള്ള പരിപൂര്‍ണ സ്നേഹവും നന്‍മരണവും വഴി അങ്ങയോടും അങ്ങേ തിരുക്കുമാരനോടുംകൂടെ നിത്യമായി ജീവിക്കുന്നതിന് ഞങ്ങള്‍ക്കിടയാകട്ടെ.
വൈദി:നിത്യസഹായമാതാവേ!
ജന:ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
സമൂഹ പ്രാര്‍ത്ഥന
വൈദി: മിശിഹാ കര്‍ത്താവേ അങ്ങേ മാതാവായ മറിയത്തിന്‍റെ അപേക്ഷയാല്‍ കാനായില്‍വച്ച് അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ, ഇപ്പോള്‍ നിത്യസഹായമാതാവിനെ വണങ്ങുന്നതിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവജനത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ യാചനകള്‍ അങ്ങ് സാധിച്ചുതരികയും ആത്മാര്‍ത്ഥമായ ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കുകയും ചെയ്യണമേ.
ജന:ഓ! നിത്യസഹായ മാതാവേ ഞങ്ങള്‍ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പാലിക്കുന്നവളും മരിക്കുന്നവരെ രക്ഷിക്കുന്നവളുമാകുന്നല്ലോ. അങ്ങേ നാമം എപ്പോഴും പ്രത്യേകിച്ചു പരീക്ഷകളിലും മരണസമയത്തും ഞങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങള്‍ക്ക് ശക്തിയും ശരണവുമാകുന്നു. അനുഗ്രഹിതയായ നാഥേ ഞങ്ങള്‍ അങ്ങയെ വിളിക്കുബോഴൊക്കെയും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം ഞങ്ങള്‍ തൃപ്തരാകുകയില്ല, അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിത്യ സഹായ മാതാവാകുന്നുവെന്ന് അനുദിന ജീവിതത്തില്‍ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതുമാണ്.
വൈദികന്‍: ഭൌതികാവശ്യങ്ങള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം
ജന: ഓ! നിത്യസഹായമാതാവേ ഏറ്റം വലിയ ശരണത്തോടെ ഞങ്ങളങ്ങയെ വണങ്ങുന്നു, ഞങ്ങളുടെ അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു. പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങള്‍ കുരിശിനെയാണ് അഭിമുഖീകരിക്കുന്നത്. കരുണാദ്രയായ മാതാവേ ഞങ്ങളില്‍ കണിയണമേ, ഞങ്ങളുടെ സങ്കടങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ. തുടര്‍ന്നു സഹിക്കുവാനാണ് ദൈവതിരുമനസെങ്കില്‍ അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കണമേ. ഓ! നിത്യസഹായമാതാവേ ഈ വരങ്ങളൊക്കെയും ഞങ്ങളുടെ നന്മകളില്‍ ആശ്രയിക്കാതെ അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണം വച്ച് ഞങ്ങള്‍ അപേക്ഷിക്കുന്നു.
അര്‍ത്ഥനകള്‍
വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം, ഞങ്ങളുടെ പരിശുദ്ധപിതാവ് (പേര്) മാര്‍പ്പാപ്പാക്കും ഞങ്ങളുടെ മെത്രാന്‍മാര്‍കും വൈദികര്‍ക്കും, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്‍മാര്‍ക്കും ജനങ്ങള്‍ക്കും വിജ്ഞാനവും വിവേകവും നല്‍കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി: എല്ലാ മനുഷ്യരും സാമൂഹ്യസമാധാനത്തിലും മതൈക്യത്തിലും സ്നേഹസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി:ഈ നവാനാളില്‍ സംബന്ധിക്കുന്ന യുവതിയുവാക്കന്‍മാര്‍ക്ക് പരിശുദ്ധാരൂപിയുടെ തുണയില്‍ ആവൃടെ ജീവിതാന്തസു തിരഞ്ഞെടുക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.
ജന:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി: ഈ നവാനാളില്‍ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനോത്തവണം അവരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും, രോഗികള്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അനുഗ്രഹം നല്‍കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി: ഞങ്ങളുടെ ഇടയില്‍നിന്നു വേര്‍പിരിഞ്ഞുപോയ നവനാള്‍ ഭക്തരുടെയും എല്ലാ വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്‍കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി: ഈ നവനാളിന്‍റെയും ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പ്രത്യേക നിയോഗങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി:എല്ലാ മനുഷ്യരും അങ്ങേ ദിവ്യ പ്രകാശം ദര്‍ശിക്കുന്നതിനും, അങ്ങേ സ്നേഹതീഷ്ണത അനുഭവിക്കുന്നതിനും അനുഗ്രഹം നല്‍കണമേ.
ജന:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദി: നിശബ്ദമായി നമ്മുടെ വ്യക്തിപരമായ അര്‍ത്ഥനകള്‍ നിത്യസഹായമാതാവിന് സമര്‍പ്പിക്കാം.
കൃതജഞതാര്‍പ്പണം
വൈദി: പ്രസാധവര്‍ത്തിന്‍റെ നവജീവന്‍ ഞങ്ങള്‍ക്കു നല്‍കിയിരുന്നതിനാല്‍ കര്‍ത്താവേ അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
വൈദി: സഭയുടെ കൌദാശീക ജീവിതത്തില്‍നിന്നും ഞങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നന്‍മകള്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
വൈദി: ഞങ്ങളുടെ നവനാള്‍ കുടുംബത്തിന് നല്‍കിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കുംവേണ്ടി ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കണമേ.
ജന: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
വൈദി: നമുക്കുലഭിച്ച എല്ലാ ഉപകാരങ്ങള്‍ക്കുംവേണ്ടി നിത്യസഹായമാതാവിന് കൃതജ്ഞ്തയര്‍പ്പിക്കാം (നിശബ്ദം)
ഗാനം :മറിയമേ നിന്‍റെ ചിത്രത്തില്‍നിന്ന ്(എഴുന്നേല്‍ക്കുന്നു)
മറിയമേ നിന്‍റെ ചിത്രത്തില്‍ നിന്നാ
നേത്രങ്ങള്‍കൊണ്ടു നോക്കുക
നിന്‍പാദെ ഇതാ നിന്‍മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ കാണുക
മാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്‍റെ തിരുനേത്രങ്ങള്‍കൊണ്ടു
നോക്കുകാ മക്കള്‍ ഞങ്ങളെ.
വി. ഗ്രന്ഥപാരായണം
രോഗികള്‍ക്ക് ആശീര്‍വ്വാദം (മുട്ടുകുത്തുന്നു)
വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം
ജന: കര്‍ത്താവേ ശരീരസ്വാസ്ഥ്യം മൂലം ക്ലേശിക്കുന്ന അങ്ങേ ദാസരെ തൃക്കണ്‍ പാര്‍ക്കണമേ, അങ്ങ് സൃഷ്ടിച്ച ആത്മാക്കള്‍ക്ക് ശക്തിയും ജീവനും നല്‍കണമേ. അങ്ങനെ സഹനം വഴി ഞങ്ങള്‍ പവിത്രികൃതരാവുകയും ശുദ്ധരാക്കപ്പെടുകയും അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ വേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ യാചനകളെല്ലാം കര്‍ത്താവിശോമിശിഹാവഴി ഞങ്ങള്‍ക്കു തന്നരുളണമേ. ആമ്മേന്‍.
വൈദി: (ജനങ്ങളുടെ നേരെ കൈ വിരിച്ച് പിടിച്ചുകൊണ്ടു) നിങ്ങളെ സംരക്ഷിക്കുവാന്‍ കര്‍ത്താവിശോമിശിഹാ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കട്ടെ. നിങ്ങളെ നയിക്കുവാന്‍ അവിടുന്ന് നിങ്ങളുടെ മുന്‍പിലും, നിങ്ങളെ പരിരക്ഷിക്കുവാന്‍ നിങ്ങളുടെ പിന്‍പിലും, നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍
ജന:ആമ്മേന്‍.
മരിയ സ്തുതി (നില്‍ക്കുന്നു)
വൈദി:എല്ലാ യുഗങ്ങളിലുമുള്ള ക്രിസ്ത്യാനികളോട് ചേര്‍ന്നുകൊണ്ടു നമുക്കു മറിയത്തെ പ്രകീര്‍ത്തിക്കുകയും അവിടുത്തെ ശക്തിയേറിയ സംരക്ഷണത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യാം.
ജന:നന്മനിറഞ്ഞമറിയമേ സ്വസ്തി കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയതും തമ്പുരാനോടു അപേക്ഷിക്കണമേ ആമ്മേന്‍.
വൈദി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.
ജന: സര്‍വ്വേശ്വരന്‍റെ പ്രരിശുദ്ധമാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വൈദി: നമുക്കു പ്രാര്‍ത്ഥിക്കാം, കര്‍ത്താവായ ഈശോയേ അങ്ങയുടെ മാതാവായ മറിയത്തെ എപ്പോഴും സഹായമരുളുവാന്‍ സന്നദ്ധയുള്ള ഒരമ്മയായി ഞങ്ങള്‍ക്കു അങ്ങ് നല്കിയല്ലോ, ആ അമ്മയുടെ അത്ഭുതച്ചിത്രം വണങ്ങുകയും അവളുടെ മാതൃസഹായം ഉത്സാഹപൂര്‍വം തേടുകയും ചെയ്യുന്ന ഞങ്ങള്‍ പരിത്രാണത്തിന്‍റെ ഫലം എന്നുമനുഭവിക്കുവാന്‍ ഇടയാക്കണമെന്ന് നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
ജന: ആമ്മേന്‍.
ഗാനം "മറിയമേ നിന്‍റെ നിത്യസഹായം"
മറിയമേ നിന്‍റെ നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോര്‍ത്തു നീ ഞങ്ങള്‍ത്തന്‍ പ്രാര്‍ത്ഥന
ഒക്കെയും കേള്‍ക്കണമേ.
ഭാഗ്യവിനീതരെ നിത്യവും കാത്തിടാന്‍
കേള്‍പ്പെഴും താങ്ങായ് നിന്നെ
നിന്‍പുത്രനെല്‍പ്പിച്ചു ഭാരമതേറ്റ നീ
ഞങ്ങളെ കാത്തിടണേ.
ആശീര്‍വ്വാദം
View Count: 17059.
|