നീതി സൂര്യനേ കനിവിൻ്റെ നാളമേ
നീതി സൂര്യനേ കനിവിൻ്റെ നാളമേ
നിറവാർന്ന ദീപ്തിയാം നാഥാ
നിൻ രശ്മിയിലെന്നുള്ളിലെന്നും നിറയണേ
നിൻ ശോഭായാലെന്നന്തരംഗം ജ്വലിക്കണേ
ആകാശദീപങ്ങൾ ഓയാറിൻ വർണ്ണങ്ങൾ
നിറവാർന്ന ഭംഗികൾക്കെല്ലാം
സ്രഷ്ടാവിൻ പൊൻകരം വിരുതാർന്നു ചന്തമായ്
എൻ അഷ്ടികൾക്കെന്നും കുളിരായ്
സ്വർഗാധി നാഥൻ വാസം ചെയ്യും വാനമേഘമേ
ഒരു ദീപനാളം എൻ്റെ പേർക്കായി അർപ്പിച്ചീടുമോ ... പറയൂ.. പറയൂ..
ആരാധ്യനെ നിന്നെ ആരാഞ്ഞറിഞ്ഞീടാൻ
ഈ ജന്മമത്രയും പോരാ
ഈ സ്നേഹസാഗരം നിറവായി നൽകണേ
വേല ചെയ്യുവാൻ നിനക്കായ്
നിൻ പൊൻകരത്താൽ എന്നെയെന്നും താങ്ങിടേണമേ
നിൻ പാദസ്പർശം എന്നുമെൻ്റെ പാതയാകണേ... നാഥാ.. നാഥാ..
View Count: 1440.
|