പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍ അങ്ങ് എന്നെ
വിസ്മയനീയമായി സൃഷ്ടിച്ച് എനിക്കു രൂപം ലഭിക്കുന്നതിനു മുമ്പ് തന്നെ അവിടുത്തെ കണ്ണുകള്‍
എന്നെ കണ്ടു.
പരിശുദ്ധാത്മാവേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമെ. എന്നെ
പരീക്ഷിച്ച് എന്‍റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ. വിനാശത്തിന്‍റെ മാര്‍ഗ്ഗത്തിലാണോ
ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ. ശാശ്വത മാര്‍ഗ്ഗത്തിലൂടെ എന്നെ നയിക്കണമേ.
പരിശുദ്ധാത്മാവേ, വിവേകത്തോടെ സംസാരിക്കാനും ദൈവ ദാനങ്ങള്‍ക്കൊത്ത വിധം
ചിന്തിക്കാനും എന്നെ അനുഗ്രഹിക്കണമേ. എനിക്ക് എല്ലാം വെളിപ്പെടുത്തുകയും നേര്‍വഴി
കാണിച്ചു തരികയും എന്നോട് മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും
മറക്കുവാനും കഴിവ് തരുന്ന ദൈവീക ദാനം തരികയും ചെയ്യണമേ. എന്‍റെ ജീവിതത്തിലെ
എല്ലാവിധ ചിന്തകളിലും അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കണമേ. എത്ര വലിയ ഭൗതിക
ആഗ്രഹങ്ങള്‍ എന്നിലുണ്ടായാലും ഒരു നിമിഷം പോലും അങ്ങയില്‍ നിന്നും അകലുവാനോ വേര്‍പെടുവാനോ
ഞാന്‍ ആഗ്രഹിക്കുന്നില്ല. നിത്യമഹത്വത്തില്‍ അങ്ങയോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു. ദൈവഹിതത്തിന് വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോടു ചോദിക്കുന്നു
.................... (ആവശ്യം പറയുക).
------------------------------------------------- -
(ഈ പ്രാര്‍ത്ഥന വിശ്വാസത്തോടെ പതിനാലു ദിവസം
അടുപ്പിച്ച് ചൊല്ലുക. നിങ്ങളുടെ അപേക്ഷ തീര്‍ച്ചയായും സഫലീകരിക്കും. ഈ പ്രാര്‍ത്ഥനയുടെ
പകര്‍പ്പുകള്‍ എത്രയധികം ആളുകളില്‍ എത്തിക്കാമോ അത്രയധികം ആളുകളില്‍ എത്തിക്കാന്‍
പരിശ്രമിക്കുക. ഇതു പരിശുദ്ധാത്മാവിന്‍റെ അത്ഭുതങ്ങള്‍ പ്രചരിപ്പിക്കാന്‍
വേണ്ടിയണ്.)
View Count: 6642.
|