പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള സംരക്ഷണ പ്രാര്‍ത്ഥന
Mount Carmel Church Mariapuram

പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള സംരക്ഷണ പ്രാര്‍ത്ഥന 

പ്രപഞ്ച നാഥനായ ദൈവമേ, ഭൂമി മുഴുവന്‍റെയും കര്‍ത്താവ് എന്നു നാമമുള്ളവനെ, അങ്ങയുടെ പാദപീഠമായ ഈ ഭൂമി ഞങ്ങള്‍ക്കു വാസസ്ഥലമായി നല്‍കിയതിന് നന്ദി പറയുന്നു. സീലോഹായില്‍ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ചുകൊണ്ടു പശ്ചാത്തപിക്കുന്നിലെങ്കില്‍ നിങ്ങള്‍ എല്ലാവരും അതുപോലെ നശിക്കും എന്നരുള്‍ച്ചെയ്ത ഏശുനാഥാ, പ്രകൃതിക്ഷോഭങ്ങളും ഭൂമികുലുക്കവും പാപജീവിതം ഉപേക്ഷിക്കാനും പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുള്ള ഒരു മുന്നറിയിപ്പായി കാണാന്‍ എല്ലാവര്‍ക്കും കൃപ നല്‍കണമേ. "നിന്‍റെ കയ്യില്‍നിന്ന്, നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കുവാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും" എന്നു അരുള്‍ ചെയ്ത കര്‍ത്താവേ, ഗര്‍ഭഛിദ്രം മൂലം ഈ ഭൂമിയില്‍ ഇന്നേവരെ ചൊറിയപ്പെട്ട കോടാനുകോടി കുഞ്ഞുങ്ങളുടെ രക്തത്തിന് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ, അങ്ങ് ഭൂമി മുഴുവന്‍റെയും അധിപനാണ് എന്‍റെ കാല്‍ വഴുതാന്‍ പോലും സമ്മതിക്കാത്ത എന്‍റെ ദൈവമേ, അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാന്‍ ഏറ്റുപറയുന്നു. സര്‍വ്വശക്തനായ അങ്ങേക്ക് ആസാദ്ധ്യമായി ഒന്നുമില്ല, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും ഞങ്ങള്‍ക്കായി സൃഷ്ടിച്ച ദൈവമേ, എല്ലാ പ്രകൃതിക്ഷോഭങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ. അങ്ങയുടെ ഉള്ളം കൈയില്‍ എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും സകല മനുഷ്യരെയും കാത്തുകൊള്ളണമേ. തിരു. രക്തത്തിന്‍റെ സംരക്ഷണം ഞങ്ങളുടെ ഭവനത്തിനും വസ്തുകള്‍ക്കും നല്‍കണമേ.

കര്‍ത്താവ് എന്‍റെ കോട്ടയാകുന്നു എനിക്കു ഒരു അനര്‍ത്ഥവും വരികയില്ല.
യേശുവേ സ്തോത്രം..യേശുവേ നന്ദി..

(10 പ്രാവശ്യം ആവര്‍ത്തിക്കുക.) 

"അവന്‍ എന്‍റെ നാമം അറിയുന്നതുകൊണ്ടു ഞാന്‍ അവനെ സംരക്ഷിക്കും"(സങ്കീ :91-14)

View Count: 1595.
HomeContact UsSite MapLoginAdmin |
Login