ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന 

എന്‍റെ എല്ലാ ആവശ്യങ്ങളിലും ഞാന്‍ എന്‍റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും
ഈശോയേ എന്നെ രക്ഷിക്കണമേ.

എല്ലാ സംശയങ്ങളില്‍ നിന്നും, ആകുലതകളില്‍ നിന്നും, പ്രലോഭനങ്ങളില്‍ നിന്നും
ഈശോയേ എന്നെ രക്ഷികണമേ.

എന്‍റെ ഏകാന്തതയുടെ മണിക്കൂറുകളില്‍, വിഷമതകളില്‍, പരീക്ഷണങ്ങളില്‍
ഈശോയേ എന്നെ രക്ഷിക്കണമേ.

എന്‍റെ പരാജയങ്ങളില്‍, കാര്യ നിര്‍വ്വഹണങ്ങളില്‍, പ്രയാസങ്ങളില്‍, സങ്കടങ്ങളില്‍
ഈശോയേ എന്നെ രക്ഷിക്കണമേ.

പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനു മുമ്പില്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍
ഈശോയേ എന്നെ രക്ഷിക്കണമേ.

എന്‍റെ ഹൃദയം പരാജയ ഭാരത്തല്‍ തകരുമ്പോള്‍, പ്രത്യാശ നശിക്കുമ്പോള്‍
ഈശോയേ എന്നെ രക്ഷിക്കണമേ.

ഞാന്‍ ക്ഷമ നശിച്ചവനും, കുരിശുകളില്‍ പിറുപിറുക്കുന്നവനുമാകുമ്പോള്‍
ഈശോയേ എന്നെ രക്ഷിക്കണമേ.

ഞാന്‍ രോഗിയും, എന്‍റെ കൈയും തലയും തളരുകയും, ഞാന്‍ ഒറ്റപ്പെടുകയും ചെയ്യുമ്പോള്‍.
ഈശോയേ എന്നെ രക്ഷിക്കണമേ.

എല്ലായ്പ്പോഴും എല്ലാവിധ ബലഹീനതകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും
ഈശോയേ എന്നെ രക്ഷിക്കണമേ.
ഈശോയേ എന്നെ കൈവിടരുതേ.

സര്‍വ്വശക്തനായ ദൈവമേ എന്‍റെ എല്ലാ ബുദ്ധിമുട്ടുകളിലും എനിക്കു ആശ്വാസം നല്‍കണമേയെന്ന് പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു. നല്ല ഇടയനായ ഈശോയേ, എന്നെ കൈവിടരുതേ, സ്വര്‍ഗ്ഗവാതില്‍ തുറന്നു അങ്ങയുടെ ശക്തമായ കാരങ്ങള്‍ നീട്ടി എനിക്കു സമാധാനം പ്രദാനം ചെയ്യണമേ.

(3 ആവശ്യം പറയുക)

ദൈവമേ അങ്ങയുടെ കാരുണ്യത്തിനായ് യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം, പതറാതെ അങ്ങയുടെ ദൈവീക ശക്തിയാല്‍ സമാധാനം പ്രദാനം ചെയ്യണമേ. നല്ലവനായ യേശുവേ, സ്വര്‍ഗ്ഗത്തില്‍ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുള്ള അനുഗ്രഹം നീ എനിക്കു പ്രദാനം ചെയ്യണമേ. ആമ്മേന്‍.

View Count: 4073.
HomeContact UsSite MapLoginAdmin |
Login