മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന 

ങ്ങളെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു, ആരാധിക്കുന്നു. അങ്ങയുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനെയും ഹന്നായുടെ കണ്ണുനീരില്‍ അലിവുതോന്നി സാമുവലിനെയും, വന്ധ്യയായ എലിസബത്തിന് യോഹന്നാനെയും നല്‍കി അവരുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിച്ച കര്‍ത്താവേ! വിവാഹിതരായ ഞങ്ങള്‍ ഒരു കുഞ്ഞിക്കാല് കാണാതെ വിഷമിക്കുന്നു, കര്‍ത്താവായ ദൈവമേ, എന്‍റെ ഉദരത്തെ, ഗര്‍ഭധാരണത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളെയും പരിഹരിച്ച് "നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകുവിന്‍"എന്നു ആദത്തോട് പറഞ്ഞ ആ വചനം എന്‍റെ മേലും പൊഴിക്കണമേ. അങ്ങനെ സന്താനലബ്ധിയില്‍ സന്തോഷിച്ചുകൊണ്ടു അങ്ങയെ സ്തുതിക്കുവാന്‍ കൃപ ചെയ്യണമേ. ആമേന്‍.

1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ. 

View Count: 1811.
HomeContact UsSite MapLoginAdmin |
Login