മാതാവിന്‍റെ രക്തകണ്ണീര്‍ ജപമാല
Mount Carmel Church Mariapuram

മാതാവിന്‍റെ രക്തകണ്ണീര്‍ ജപമാല

 ക്രൂശിതനായ എന്‍റെ ഈശോയേ അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദനനിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണീരുകളെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.നല്ലവനായ കര്‍ത്താവേ പരിശുദ്ധ അമ്മയുടെ രക്തം കലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങള്‍ ഇഹലോകത്തില്‍ അങ്ങയുടെ തിരുമനസ്സു നിറവേറ്റികൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടോത്ത് നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കാനും യോഗ്യരാകുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ.

ആമ്മേന്‍.

        ഓ, ഈശോയേ, ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ അങ്ങയെ ഏറ്റം ഗാഢമായി സ്നേഹിച്ച് അങ്ങായോടോത്ത് വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണീര്‍കണങ്ങളെ അങ്ങ് കരുണയോടെ വീക്ഷിക്കണമേ.            (1 പ്രാവശ്യം)

സ്നേഹം നിറഞ്ഞ ഈശോയേ അങ്ങയുടെ പരിശുദ്ധ അമ്മ ചിന്തിയ രക്തകണ്ണുനീരിനെക്കുറിച്ച് എന്‍റെ പാപങ്ങള്‍ ക്ഷമിച്ചു യാചനകള്‍ കേള്‍ക്കണമേ.    (7 പ്രാവശ്യം)

ഓ, ഈശോയേ, ഈ ലോകത്തില്‍..........(1 പ്രാവശ്യം)

(7 പ്രാവശ്യം ഇങ്ങനെ ആവര്‍ത്തിച്ചതിന് ശേഷം)

                          ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവക്കണമേ. അങ്ങ് ഞങ്ങള്‍ക്കായി ചിന്തിയ രക്തകണ്ണീരിനെക്കുറിച്ച് ഈ..........(ആവശ്യം പറയുക) നിന്‍റെ പ്രിയപുത്രനില്‍നിന്നും ലഭിച്ചുതരണമേ. ഞങ്ങളെ എല്ലാവരെയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമേ. ഓ! മറിയമേ! അങ്ങയുടെ രക്തകണ്ണീരാല്‍ പിശാചിന്‍റെന്റെ ഭരണത്തെ തകര്‍ക്കണമെയെന്നും ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്മകളില്‍ നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ആമ്മേന്‍.

View Count: 8750.
HomeContact UsSite MapLoginAdmin |
Login