വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
മുഖ്യ ദൂദനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗിയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കയുംചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂര ഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തന്‍റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകയാല്‍, ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാന ദാതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ . പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്‍റെ കരുണ, വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്നില്‍ സമര്‍പ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സര്‍പ്പവുമായ സാത്താനേയും അവന്‍റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഇനി ഒരിക്കലും ജനങ്ങളെ വഴി തെട്ടിക്കാതിരിക്കട്ടെ. ആമ്മേന്‍
View Count: 19865.
|