യാത്ര സുരക്ഷിതത്വത്തിനുള്ള പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങള്‍ക്കു വഴിയായി യേശു ക്രിസ്തുവിനെയും സന്തതസഹചാരിയായി പരിശുദ്ധാത്മാവിനേയും തന്ന അവിടുത്തെ പരിപാലനാ സ്നേഹത്തിന് നന്ദിപറയുന്നു. യേശുനാഥാ, ഈ വാഹനത്തിലേക്ക് അങ്ങ് എഴുന്നള്ളണമെ. ഇതിന്‍റെ നിയന്ത്രണം മുഴുവന്‍ അങ്ങേ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു. തിരൂരക്ത സംരക്ഷണം വാഹനത്തിന്‍റെ യന്ത്രസംവിധാനങ്ങള്‍ക്കും വാഹനം ഓടിക്കുന്നയാളിനും പ്രത്യേകം നല്‍കണമേ. എല്ലാ റോഡപകടങ്ങളും യാത്രാകുരുക്കുകളും കൊള്ളക്കാരുടെ ആക്രമണങ്ങളും, യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ നീങ്ങിപ്പോകട്ടെ. പരി.കന്യകാമാതാവിന്‍റെയും കാവല്‍ മാലാഖാമാരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന അപേക്ഷിച്ചുകൊണ്ടു യേശുവിന്‍റെ നാമത്തില്‍ ഈ യാത്ര ആരംഭിക്കുന്നു. യേശുവേ സ്തോത്രം, യേശുവേ നന്ദി.
"യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു. പെട്ടന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരക്കടുത്തു."(യോഹ.6:21)
View Count: 2510.
|