വന്ദനം യേശുപരാ നിനക്കെന്നും Vandanam Yesupara
Mount Carmel Church Mariapuram

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ


വന്ദനം യേശുപരാ നിനക്കെന്നും
വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു
നാമത്തിന്നാദരവായ്.

ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-
വന്ദനം ചെയ്തിടുന്നേ

നിന്‍രുധിരമതിനാല്‍ പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്‌
നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ
വന്നിടാമേ സതതം

ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്‍ക്കരുളാന്‍
പാത്രതയേതുമില്ല നിന്‍റെ കൃപ
എത്ര വിചിത്രമഹോ

വാനദൂതഗണങ്ങള്‍ മനോഹര
ഗാനങ്ങളാല്‍ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനേ നിനക്കു

മന്നരില്‍ മന്നവന്‍ നീ മനുകുല-
ത്തിന്നു രക്ഷാകാരന്‍ നീ
മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു
സന്നിധൻ നീയല്ലയോ

നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെ
ആരുള്ളു ജീവനാഥാ
നീയൊഴികെ ഇഹത്തില്‍ മറ്റാരുമി-
ല്ലാഗ്രഹിപ്പാന്‍ പരനേ

View Count: 727.
HomeContact UsSite MapLoginAdmin |
Login