വിവാഹത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
മനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല എന്നുപറഞ്ഞുകൊണ്ടു ഹവ്വായെ സൃഷ്ടിച്ചു ആദത്തിന് നല്കിയ ദൈവമേ! അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. എനിക്കു ജന്മം നല്കിയ നിമിഷം മുതല്‍ ഈ നിമിഷം വരെ എന്നെ പരിപാലിച്ചതിന് നന്ദി പറയുന്നു. അങ്ങയുടെ പരിപാലനയുടെ കരങ്ങളില്‍ എന്നും ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം എന്‍റെ നന്മയ്ക്കായി രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ സ്നേഹത്തിന് നന്ദി പറയുന്നു. അങ്ങ് എനിക്കുവേണ്ടി അങ്ങയുടെ പദ്ധതിയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ഭാവി ജീവിതപങ്കാളിയെ അങ്ങയുടെ സംരക്ഷണയില്‍ നിലനിര്‍ത്തണമേ. അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് എന്‍റെ വിവാഹം യാതൊരു തടസവും കൂടാതെ നടത്തിതരണമേ. ആമേന്‍.
"നീ പേടിക്കേണ്ട അനാദിമുതലെ അവള്‍ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്"
(ആഴ്ചയില്‍ എല്ലാ ദിവസവും ചൊല്ലുകയും ഒരു ദിവസം ഉപവസിക്കുകയും ചെയ്യുക)
View Count: 2221.
|