വിശ്വാസത്തിന്‍റെ ശക്തി
യേശു അരുളിച്ചെയ്തു: ദൈവത്തില്‍ വിശ്വസിക്കുക.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെ നിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചുകിട്ടും.
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.
(മാര്‍ക്കോസ് 11: 20-26)
View Count: 2530.
|