ശരീരശുദ്ധിയുടെ ജപം
കന്യകകളുടെ രാജ്ഞിയായ മറിയമേ, കന്യാവ്രതത്തിന് ഭംഗം വരാതെ ജീവിച്ചവളേ, ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടവളേ, ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധമായി പരിപാലിക്കുവാനും മറ്റുള്ളവരുടെ ശരീരങ്ങളെ ആദരവോടെ നോക്കിക്കാണുവാനുമുള്ള അനുഗ്രഹത്തിനായി അമ്മയുടെ മാധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു. ശരീരമാണ് ഒരുവന്‍റെ വിശുദ്ധിയുടെ അടയാളമെന്ന സത്യം മനസ്സിലാക്കി കൂടുതല്‍ വിശുദ്ധരായി ജീവിക്കുവാനുള്ള വിവേകം ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്മ നല്‌കിയാലും.
ആമേന്‍.
View Count: 3204.
|