സംരക്ഷണ പ്രാര്‍ത്ഥന
ആകാശ സൈന്യാധിപനായ മിഖായേല്‍ മാലാഖയേ, അന്ധകാരശക്തികളെ കീഴടക്കുവാന്‍ അങ്ങേ മാദ്ധ്യസ്ഥം ഞങ്ങള്‍ക്ക് തുണയായിരിക്കട്ടെ. ദുഷ്ടശക്തികളോടുള്ള പോരാട്ടത്തില്‍ അങ്ങ് ഞങ്ങളുടെ നായകനായിരിക്കണമേ. നാഥനും കര്‍ത്താവുമായ ഈശോയുടെ നാമത്തിലും പരി. കന്യാമാരിയാത്തിന്‍റെയും വി.മിഖായേല്‍ മാലാഖയുടെയും എല്ലാ ശ്ലിഹന്മാരുടെയും സകല വിശുധരുടെയും രക്തസാക്ഷികളുടെയും മധ്യസ്ഥസ്തത്തിലും ധുഷ്ടശക്തികള്‍ അകന്നുപോകട്ടെ. പിതാവും പുത്രനും പരിശുധാത്മാവുമായ സത്യദൈവത്തിന്‍റെ കല്പ്പനയാല്‍ പൈശാചിക ശക്തികള്‍ എത്ര ശക്തവും കഠോരവുമായിരുന്നാലും എത്ര അക്രമണ പ്രവണത പ്രകടമാക്കിയാലും അവയെ ആട്ടിപ്പുറത്തക്കുവാനുള്ള ധൈര്യവും ശക്തിയും വിശ്വാസ ചൈതന്യവും ഞങ്ങളില്‍ വളരട്ടെ. കുരിശിന്‍റെ ശക്തിയാല്‍ ദുഷ്ടഷക്തികളെ വിലക്കുന്നു. സര്‍വ്വശക്തനായ ദൈവമേ, അത്യുന്നതനായ ദൈവമേ, അനന്തനന്മയായ ദൈവമേ, അങ്ങയുടെ അനുഗ്രഹത്തിന്‍റെ വലതുകരം നിട്ടി ഞങ്ങളിലേക്ക്, ഞങ്ങളുടെ ഭവനത്തിലേക്ക്, അതിന്‍റെ പരിസരങ്ങളിലേക്ക്, പ്രവര്‍ത്തന ഉപകരണങ്ങളിലേക്ക്, ഞങ്ങളുടെ പ്രവര്‍ത്തന രംഗങ്ങളിലേക്ക്, വാഹനങ്ങളിലേക്ക്, നിന്‍റെ ശക്തി ഒഴുകണമേ. എല്ലാ ശത്രുദോഷങ്ങളില്‍നിന്നും ആഭിചാര ദോഷങ്ങളില്‍ നിന്നും ഞങ്ങള്‍ വിമോചിതരും സംരക്ഷിതരുമാകട്ടെ. ഈശോയെ ഞങ്ങളെ വീണ്ടെടുത്ത അങ്ങേ തിരുരക്തത്തല്‍ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കനമേ. എല്ലാ പൈശാചികശക്തികളെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ.പിതാവായ ദൈവമേ, ഞങ്ങളുടെ പ്രാര്‍ത്ഥന യേശുവിന്‍റെ നാമത്തില്‍ സമര്‍പ്പിക്കുന്നു. പരി.അമ്മേ, ശ്ലീഹാന്മാരെ, സകല വിശുദ്ധരെ, രക്തസാക്ഷികളെ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വി.മിഖായേല്‍ മാലാഖയുടെയും കാവല്‍ മാലാഖാമാരുടെയും സംരക്ഷണം നിരന്തരം ഞങ്ങള്‍ക്കുണ്ടാകട്ടെ. ആമ്മേന്‍
(3 പ്രാവശ്യം ചൊല്ലുക)
View Count: 8632.
|