സാമ്പത്തിക ഭദ്രതക്കുവേണ്ടി വിശുദ്ധ അന്നാമ്മയോടുള്ള പ്രാര്‍ത്ഥന
Mount Carmel Church Mariapuram

സാമ്പത്തിക ഭദ്രതക്കുവേണ്ടി വിശുദ്ധ അന്നാമ്മയോടുള്ള പ്രാര്‍ത്ഥന

ഹിമ നിറഞ്ഞ വിശുദ്ധ അന്നാമ്മേ, നിന്നോടപേക്ഷിക്കുന്നവരുടെ മേല്‍ ദയയും, സങ്കടപ്പെടുന്നവരുടെ മേല്‍ അലിവും നിറഞ്ഞവളായ നിന്‍റെ പാദത്തിങ്കല്‍ സങ്കടങ്ങളുടെ കനത്താല്‍ അധികമായി ഭാരപ്പെട്ടിരിക്കുന്ന ഞാന്‍ സാഷ്ടാംഗം വീണു താഴ്മയോടെ അപേക്ഷിക്കുന്നു. ( പ്രത്യേക കാര്യം സമര്‍പ്പിക്കുക ) ഈ കാര്യം നിന്‍റെ മകളായ ഭാഗ്യപ്പെട്ട കന്യാമറിയത്തെ ഏല്പിച്ചു അതിശുഭമായി തീരുവാന്‍ തക്കവണ്ണം ഈശോയുടെ സിംഹാസനം മുന്‍പാകെ ബോധിപ്പിക്കണമേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ഏറ്റവും ദയയുള്ള വിശുദ്ധ അന്നാമ്മേ, ഞങ്ങളുടെ ആയുസ്സും ഞങ്ങളുടെ മധുരവും ഞങ്ങളുടെ ശരണവുമായ മറിയത്തിന്‍റെ ജനനിയേ, നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു ഞങ്ങളുടെ ഈ അപേക്ഷ സാധിച്ചു തരണമേ.

( 3 പ്രാവശ്യം )

View Count: 2178.
HomeContact UsSite MapLoginAdmin |
Login