ശ്രീമതി സിസിലി ടീച്ചര്‍
Cicily Teacher
മരിയാപുരം ഇടവകാംഗങ്ങള്‍ പ്രത്യേകിച്ചും സമീപ ഇടവകാംഗങ്ങള്‍ പൊതുവെയും കടപ്പെട്ടിരിക്കുന്ന സേവനസന്നദ്ധതയുള്ള ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് മരിയാപുരം കോണ്‍വെന്‍റിലെ സിസ്റ്റര്‍മാരോടൊത്തു പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി സിസിലി ടീച്ചര്‍. കൊല്ലത്തുള്ള കൊട്ടിയം സ്വദേശിനിയായ അവര്‍ 1935-ല്‍ തന്‍റെ 15-ാമത്തെ വയസ്സിലാണ് മരിയാപുരം കോണ്‍വെന്‍റില്‍ എത്തിയത്.
കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചുവെങ്കിലും അതിന് കൂടുതല്‍ വിദ്യാഭ്യാസം വേണ്ടിയിരുന്നതിനാല്‍ ആ ആഗ്രഹമുപേക്ഷിച്ച് മരിയാപുരം കോണ്‍വെന്‍റിനോടനുബന്ധിച്ചുള്ള തയ്യല്‍ക്ലാസ്സുമായി ബന്ധപ്പെട്ട് ഇവിടെത്തന്നെ അവര്‍ കഴിഞ്ഞു. യൂറോപ്യന്‍ മിഷനറി സിസ്റ്റര്‍മാര്‍ കോണ്‍വെന്‍റിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആളൂകളെ വേദപാഠം പഠിപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. മരിയാപുരം കോണ്‍വെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന ബല്‍ജിയം സ്വദേശിനിയായ സിസ്റ്റര്‍ ഫ്ളോറന്‍സ് ആണ് ടീച്ചറിനെ വേദപാഠം പഠിപ്പിച്ചത്.
ഇന്നാട്ടുകാരെ പൊതുവെ പഠിപ്പിക്കുന്നതിനും പള്ളിയില്‍ വരുന്നതിനു പ്രേരിപ്പിക്കുന്നതിനും അവര്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു. ആറയൂര്‍-മരിയാപുരം ഇടവകകളില്‍ 35-നും 65നും മദ്ധ്യേ പ്രായമുള്ള ഏതാണ്ടെല്ലാവരേയും വേദപാഠം പഠിപ്പിച്ചിട്ടുള്ള ടീച്ചറിന് ഈ ഇടവകകളുടെ ആദ്ധ്യാമിക വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ ആദ്യകുര്‍ബ്ബാന സ്വീകരിക്കാന്‍ ഒരുക്കുന്നതിനും അവരാണ് മുന്‍കൈയ്യെടുത്തിരുന്നത്. ഇങ്ങനെ നിസ്തൂലമായ സേവനം നടത്തി ഈ ഇടവകകളെ സുഖത്തിലും ദുഃഖത്തിലും പങ്കുചേരുന്ന സിസിലി ടീച്ചര്‍ ......... ല്‍ അന്തരിച്ചു.
View Count: 2022.
|