വി. സെബസ്ത്യാനോസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന
വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ വി. സെബ്സ്ത്യാനോസേ, അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്‍മാതൃകയാലും അനേകം പേരെ സത്യസഭയിലേക്കാനായിക്കാന്‍ തിരുമനസ്സായല്ലോ. ദൈവസന്നിധിയില്‍ അങ്ങേക്കുള്ള പ്രത്യേകമായ മാദ്ധ്യസ്ഥ ശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ. പാപികളെങ്കിലും അങ്ങേ സഹായം യാചിക്കുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൌഖ്യമാക്കാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എറ്റവും ആവശ്യമായിരികുന്ന ഈ അനുഗ്രഹം (ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന്, അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതായാല്‍ പരമകാരുണികന്‍റെ മുമ്പില്‍ മാദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.
1സ്വര്‍ഗ്ഗ, 1നന്മ, 1ത്രീ.
View Count: 2065.
|